tag:blogger.com,1999:blog-82729055225079291912024-03-13T15:32:20.685-07:00||ജനലഴി||നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.comBlogger47125tag:blogger.com,1999:blog-8272905522507929191.post-36839038449748345772011-08-02T09:55:00.000-07:002011-08-02T09:57:26.666-07:00നെല്ലിക്ക.വീട്ടു പറമ്പിലെ
നെല്ലിക്കകള്‍ക്കിപ്പോള്‍
ചുവന്ന സ്ട്രോബറികളുടെ
രുചിയാണ്.

മധുരത്തിലേക്കുള്ള
കുറുക്കു വഴികള്‍ക്കിടയില്‍
എവിടെ വെച്ചാണ്
എന്റെ പ്രീയപ്പെട്ട ചവര്‍പ്പ്
കളഞ്ഞുപോയത്.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com6tag:blogger.com,1999:blog-8272905522507929191.post-28062227110200211222011-06-08T09:58:00.000-07:002011-06-08T10:00:15.056-07:00പച്ച.പെണ്ണേ,
കണ്ണിലെ ആകാശ നീലിമയോ,
കവിളിലെ അസ്തമയ ശോണിമയോ,
ഒന്നുമെനിക്ക് വേണ്ട.

എനിക്ക് നിന്റെ പ്രണയം
പച്ചയ്ക്ക് മതി.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com6tag:blogger.com,1999:blog-8272905522507929191.post-53446652305739600822011-03-03T09:50:00.000-08:002011-03-03T09:51:17.318-08:00ഹംസഗാനംപ്രണയം

ഒരിക്കലും
ഉണങ്ങരുതെന്ന്
ആഗ്രഹിച്ച ഇടം
കയ്യിലെ കരിയാത്ത
നോവ്

മുറികൂടുന്തോറും
ചൊറിഞ്ഞു മാന്തി
പൊറ്റപൊട്ടിച്ച്
ആഘോഷിക്കാറുണ്ട്
ചോന്ന ചോരത്തുള്ളികള്‍

ജീവിതം

ഒളിച്ചുവെച്ച്
ഒറ്റതിരിഞ്ഞിരിക്കെ
ഒറ്റശാസത്തില്‍
ഒരൊറ്റ പൊട്ടിത്തെറിയാണ്
മേശമേലെ തുറുപ്പ്

ജാക്കിനെയും കിങ്ങിനെയും
ഒരൊറ്റവെട്ടിനു പിടിച്ച
ഒരു രണ്ടാം നമ്പര്‍ കൂലി

സൗഹൃദം

ഒരുപാട്
നോക്കിയതാണ്
അകലേക്കകലേക്ക്
ഓടി ഒളിക്കാന്‍

എത്ര ഓടിയാലും
കിതച്ചു നിക്കുമ്പൊ
തലക്കുമീതെ
തുറിച്ചു നോക്കും
ഒരൊറ്റ സൂര്യന്

കവിത

മുഴുവന്‍ എഴുതും മുന്‍പെ
മഷിതീര്ന്നതിനാല്
കടലാസു താളില്‍
അറിയാതെ മുനകൊണ്ട്
കോറിയ ഒരു അക്ഷരക്കീറ്

ലക് ഷ്യം

ചുഴിയിലേക്ക്
വലിഞ്ഞു വീഴവെ
പറന്നു ചാടുമ്പോള്‍
ആകാശത്തില്‍
ശ്വാസം മുട്ടിത്തുടങ്ങിയ
ഒരു മത്സ്യം

.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-47473741160395910402010-11-11T08:33:00.001-08:002010-11-11T08:33:59.954-08:00ഒറ്റഭൂരിപക്ഷവര്ഗ്ഗീയതയില് നിന്ന്
ന്യൂന പക്ഷവര്‍ഗ്ഗീയത കുറക്കുമ്പോള്‍
ബാക്കിവരുന്ന ഒറ്റയാണ് ദൈവം..!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com5tag:blogger.com,1999:blog-8272905522507929191.post-16139505677358401262010-08-22T20:56:00.001-07:002010-08-22T20:56:50.314-07:00പര്ദ്ദആറാം ക്ലാസ്സുകാരി
ആയിഷ
ആദ്യമായി പര്‍ദ്ദ
ഉടുത്തപ്പോള്‍
ഉമ്മയോടു ചോദിച്ചു :
"എന്തിനാ ഉമ്മാ
കറുത്ത തുണീ
നമ്മടെ ആരാ ചത്തത് ?"

ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"

(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com22tag:blogger.com,1999:blog-8272905522507929191.post-20824367833813982442010-06-26T05:48:00.000-07:002010-06-26T05:52:01.648-07:00ഭൗതികംബാല്യത്തിന്റെ
സ്ഫടിക സൗന്ദര്യത്തില്‍
നിന്നും
കൗമാരത്തിന്റെ
സുതാര്യതയിലേക്ക്
കടന്നപ്പോള്‍

എന്റെ ജീവിതത്തിന്
സംഭവിച്ച
അപവര്‍ത്തനമാണ്
നിന്നോടുള്ള പ്രണയംനരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com0tag:blogger.com,1999:blog-8272905522507929191.post-27589670395646966642010-06-26T05:42:00.000-07:002010-06-26T05:43:06.458-07:00പറയാതെ പോയ തെറികള്‍.പറയാതെ പോയ തെറികള്‍
എഴുതാതെ പോയ
കവിതകള്‍ പോലെയാണ്.
അത് മനസ്സില്‍ ബാധ്യതയായി
കാത്തു കെട്ടിക്കിടക്കും.

ചിലപ്പോള്‍ നാവിന് തുമ്പില്‍
തെറിച്ചു നില്ക്കും
വാക്കുകള്‍ക്കിടയില്‍
തുറിച്ചു നില്ക്കും.

മറ്റു ചിലത് തൊണ്ടയില്‍
കുരുങ്ങിക്കിടക്കുന്നുണ്ടാവും
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്
കലഹിച്ചു കൊണ്ട്.

ഒരുകള്ളു കുടിയന്റെയോ
വേശ്യയുടെയോ നാവില്‍
ജനിച്ചാല്‍ മതിയായിരുന്നെന്ന്
ചില പച്ചത്തെറികള്‍
ആത്മഗതം ചെയ്യുന്നത്
ഞാന്‍ കേള്‍ക്കാറുണ്ട്.

മീന്മാര്ക്കറ്റില്
സ്വാതന്ത്ര്യം ആഘോഷിക്കുന്ന
തെറികളോട് അവര്‍
അസൂയപ്പെടാറുണ്ട്.

ഇന്നലെ സ്കൂള്‍കുട്ടിയെ
ബസ്സില്‍ വെച്ച് കണ്ടക്ട്രര്‍
ഭീഷണിപ്പെടുത്തിയപ്പൊഴും
മുസീറ്റിലിരുന്ന പെണ്‍കുട്ടിയെ
പാന്‍പരാഗു ചവച്ചു കൊണ്ട്
മറ്റൊരുത്തന് ചവിട്ടിയപ്പൊഴും
എന്റെ നാവിന് തുമ്പിലേക്ക്
രണ്ട് തെറികള്‍ പാഞ്ഞുകയറിയതാണ്.

പക്ഷെ വെള്ളക്കോളര്‍ കുടുക്കില്‍
ശ്വാസം മുട്ടിമരിച്ച്
അവയെല്ലാം രക്തസാക്ഷികളായി.

പ്രീയപ്പെട്ട തെറികളെ
നിങ്ങള്‍ നിരാശരാകരുത്
ഒരിക്കല്‍ ഞാന്‍
എന്റെ പുറം കുപ്പായമൂരി
നിങ്ങളൂടെ അവകാശപ്രഖ്യാപനവുമായി
ഒരു ബാറിലോ,മീന്‍ മാര്‍ക്കെറ്റിലോ
അലഞ്ഞുതിരിയും

അല്ലെങ്കില്‍ എല്ലാം കൂടി
ഒരുനാള്‍ ഒരു കതിന പോലെ
എന്റെ തൊണ്ടക്കുഴിയില്‍ വെച്ച്
പൊട്ടിത്തെറിക്കും എന്നെനിക്കറിയാം.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com6tag:blogger.com,1999:blog-8272905522507929191.post-60573778923511197142010-06-22T10:43:00.000-07:002010-06-22T10:48:33.882-07:00വേള്‍ഡ് കപ്പ്..!!അര്‍ജന്റീനയെ ഞാന്‍ ഇഷ്ടപ്പെടുന്നത്
മറഡോണയുടെ കൈത്തണ്ടയില്‍
ചെഗുവേരയെ പച്ചകുത്തിയതു കൊണ്ടല്ല.

അമേരിക്കയെ ഞാന്‍ ഇഷ്ടപ്പെടാത്തത്
അവരുടെ അധിനിവേശ ചരിത്രം
അറിയുന്നതു കൊണ്ടും അല്ല.

ഞാന്‍ വെയിന്‍ റൂണിയെ
ആരാധിക്കുന്നു എന്നതിന്
ഇംഗ്ലണ്ടിന്റെ സാമ്പത്തികനയം
സ്വാഗതം ചെയ്യുന്നു എന്നര്‍ത്ഥമില്ല.

പിന്നെന്തിനാണ് സുഹൃത്തേ,
ഇന്ത്യയും പാക്കിസ്ഥാനും
ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ കാശ്മീരിനെക്കുറിച്ചും
കാര്ഗ്ഗിലിനെക്കുറിച്ചും വാചാലനാവുന്നത്.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-74729886159800357802010-05-07T08:54:00.000-07:002010-05-07T08:55:38.948-07:00പിണറായി വിജയന് ഒരു തിരുത്ത്.സുഹറാബിയോട് കാദര്‍ കുട്ടി ഇന്റര്‍നെറ്റ് കഫെയില്‍ വരാമ്പാടില്ലാന്ന് പലപ്രാവശ്യം പറഞ്ഞതാണ്.പക്ഷെ സുഹറാബീ ക്ലാസ്സു കഴിഞ്ഞ് വരുമ്പൊ കാദര്‍ കുട്ടീടെ കഫെയില്‍ കേറീട്ടെ വരൂ."അതിനെന്താ നമ്മടെ നിക്കാഹ് ഉറപ്പിച്ചതല്ലേ""ഇഷ്ടം കൊണ്ടല്ലേ ഇക്കാ" തുടങ്ങിയ സത്യങ്ങള്‍ അവള് പറയുമ്പൊ കാദര്‍ കുട്ടി എതിര്‍ക്കില്ല.പക്ഷെ തന്റെ ബീവി ആകാന്‍ പോന്ന പെണ്ണിനെ കഫെയിലിരിക്കുന്ന തല തെറിച്ച ആണ്പിള്ളേര് ഒളി കണ്ണിട്ടു നോക്കുമ്പൊ കാദര്‍ കുട്ടി പറയും.."സുഹറാ നീ ബീട്ടീ പോ".

പക്ഷെ അന്ന് കഫേയില്‍ ആരും ഉണ്ടാരുന്നില്ല.അതു കൊണ്ട് അവര്‍ കിന്നാരം പറഞ്ഞു.കൂട്ടത്തില്‍ കമ്പ്യൂട്ടറില്‍ ഒരു വല്ല്യ വീട് കണ്ടപ്പോ സുഹറാബീ ചോദിച്ചു"ഇതാരുടെ വീടാ?" കാദര്‍കുട്ടി ചിരിച്ചോണ്ട് പറഞ്ഞു"ഇന്നു വന്ന ഈ മെയിലാണ്.പിണറായി വിജയന്റെ വീടാന്നാ പറയുന്നത്".സുഹറാബിക്ക് പിണറായി വിജയനോട് വല്ലാത്ത ആരാധന തോന്നി.'എന്തു വല്ല്യ വീടുള്ള ആള്.'

പിറ്റേന്ന് നസീര്‍ക്ക പത്രം വായ്ക്കുമ്പൊ പറയുന്നത് കേട്ടു.പിണറായി വിജയന്റെ പേരില്‍ വലിയ വീടിന്റെ പടം കൊടുത്ത് കള്ള വാര്‍ത്ത് പ്രചരിപ്പിക്കുന്നു.പിണറായി കേസ് ഫയല്‍ ചെയ്തു എന്നൊക്കെ.പക്ഷെ സുഹറാക്ക് അതിന്റെ പൊരുള്‍ മനസ്സിലായില്ല.അവള് തന്നത്താന്‍ ചോദിച്ചു."വല്ല്യ വീടുണ്ടായാല്‍ നല്ലതല്ലെ".വല്ല്യ വീടിന്റെ അരികിലൂടെ ചെറുപ്പത്തില്‍ നടക്കുമ്പൊ സുഹറ ബാപ്പാന്റെ കയ്യില്‍ പിടിച്ച് ഉയര്‍ന്ന് ചാടി അതിന്റെ മുറ്റം കാണാന്‍ പറ്റ്വോന്ന് നോക്കും.അപ്പൊ ബാപ്പ പറയും"ജ്ജ് നെലത്ത് നിക്കടീ".അതില്‍ പിന്നെ സുഹറ നിലത്തു നിന്നിട്ടേ ഉള്ളൂ.എന്നാലും കാദര്‍ കുട്ടീടെ കൂടെ വല്ല്യ വീടുണ്ടാക്കണംന്ന് സുഹറ മോഹിക്കാണ്ടിരുന്നില്ല.

അന്ന് കഫേയിലെത്ത്യപ്പോള് സുഹറ കാദര്കുട്ടിയോട് ആ ചോദ്യം ചോദിച്ചു.അപ്പോള്‍ കാദര്‍ കുട്ടി പറഞ്ഞു."കമ്മ്യൂണിസ്റ്റ് കാര്‍ക്ക് വല്യ വീട് പാടില്ല.അവര്‍ ബൂര്‍ഷ്വാസി ആകും".സുഹറാബീക്ക് മുഴുവന്‍ മനസ്സിലായില്ല.എന്നാലും അവള്‍ക്ക് കമ്മ്യൂണിസ്റ്റ് കാരോട് ദേഷ്യം തോന്നി.ഇനി കാദര്കുട്ടീം കമ്മ്യൂണിസ്റ്റാരിക്കുമോ.."ന്റെ റബ്ബേ കാദര്‍ കുട്ടി കമ്മ്യോണിസ്റ്റാവല്ലേ" സുഹറാബി പ്രാര്‍ഥിച്ചു.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ സുഹറാബീ കാദര്കുട്ട്യോട് ആ ചോദ്യം ചോദിച്ചു."കാദര്‍ക്ക ങ്ങള് കമ്മ്യോണിസ്റ്റാണോ" .തന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ അത്ഭുതപ്പെട്ട് കാദര്‍കട്ടി ചോദിച്ചു."അല്ല എന്താ പൊന്നേ"."ഒന്നൂല്യ ബെറുക്കനെ ചോയ്ച്ചതാ".ബാക്കി പറയും മുന്‍പ് അവളുടെ ചുണ്ടുകളെ കാദര്‍കുട്ട്യുടെ ഒരു ചുംബനം വന്നു മൂടി.അപ്പോ വല്ല്യ വീടില് കാദര്‍കുട്ട്യുടെ കൂടെ നടക്കുന്നത് സുഹറാബീ മനസ്സില്‍ കണ്ടു.അവള് മനസ്സില്‍ ഉറപ്പിച്ചു"ന്റെ കാദര്‍ക്കാ കമ്മ്യൂണിസ്റ്റാവില്ല.ബൂര്‍ഷ്വാസി തന്നെ ആരിക്കും"

===============================നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com4tag:blogger.com,1999:blog-8272905522507929191.post-45356409247396956492010-04-01T08:27:00.000-07:002010-04-01T08:28:45.837-07:00ശിഷ്ടംഇന്നലെ ഒരു ഉപ്പു പരലിലേക്ക്
ഞാന്‍ ചെവി ചേര്‍ത്ത് വെച്ചപ്പോള്‍
ഒരു മത്സ്യത്തിന്റെ നിശ്വാസം കേട്ടു.
പണ്ടു കടലായിരുന്നപ്പോള്‍
അതിന്റെ മാറിലൂടെ തുഴഞ്ഞു പോയ
ഒരു മത്സ്യത്തിന്റെ പ്രണയത്തെ
ഓര്‍ത്തെടുക്കുകയാവണം അത്.

.............നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-32526964850882639542009-06-29T04:42:00.000-07:002009-06-29T04:48:23.434-07:00മരം പെയ്തത്..!!
നീ ഒരു മഴ മേഘമായിരുന്നു.!!
എന്നാല്‍ ഇപ്പോള്‍ നീ
വെളുത്ത പൂക്കള്‍ നിറഞ്ഞ
ഒരു പൂമരമാണ്...!!

മഴ തോര്‍ന്നിരിക്കുന്നു.
എങ്കിലും
മരം പെയ്യുമ്പോള്‍
ഞാനിപ്പൊഴും
മഴ നനയാറുണ്ട്.

............നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com4tag:blogger.com,1999:blog-8272905522507929191.post-32876526261390513992009-06-10T04:51:00.000-07:002009-06-10T05:00:45.419-07:00രണ്ട് അരക്കവിതകള്‍.
1.തേള്

എന്റെ പകയും
വേദനയും
വിഷാദവും
ഒരുക്കിവെച്ചിട്ടുണ്ട് ഞാന്‍
വാലിന്റെ തുമ്പത്ത്
ഒരൊറ്റ തുള്ളി വിഷമായി.

എന്നോട് കളിക്കല്ലേ,
നിന്റെ സ്വപ്നങ്ങളില്‍
വിഷനീല പടര്‍ത്തും ഞാന്‍
ഒറ്റ കുത്തുകൊണ്ട്.

2.ബബിള്‍ഗം

കടിച്ച് നീരിറക്കി
ചവച്ചു തുപ്പുന്നതിനു മുമ്പായി
ഊതിവീര്‍പ്പിച്ചതായിരുന്നു.
ഒരു കുമിളയായി
പൊട്ടിത്തീര്‍ന്നില്ല-

പിന്നെയും ഒരു ചുംബനമായി
ചുണ്ടിനു ചുറ്റും
പടര്‍ന്നും പിന്നെ അടര്‍ന്നും.

====================നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com4tag:blogger.com,1999:blog-8272905522507929191.post-76069680134423430382009-03-28T02:10:00.000-07:002009-03-28T02:16:15.959-07:00ജനറേഷന്..!! സുന്ദരമായ സ്ഫടികഭിത്തികല്ക്കിടയിലൂടെ കൗതുകത്തോടെ തുഴഞ്ഞു നീന്തിക്കൊണ്ട് കുഞ്ഞ് മീന്‍ അമ്മ മീനിനോട് പറഞ്ഞു: " ഈ അക്വേറിയം എത്ര സുന്ദരമാണ്..!!"
മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി പൊട്ടിച്ചിതറുന്ന വായു കുമിളകള്‍ക്കു കീഴില്‍ ഒരു കൃത്രിമ മുത്തുച്ചിപ്പിക്കു മുകളില്‍ നിന്ന് അമ്മമീന്‍ അപ്പോള്‍ കടല്‍ സ്വപ്നം കാണുകയായിരുന്നു.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com6tag:blogger.com,1999:blog-8272905522507929191.post-59932574682724003102008-12-21T22:07:00.000-08:002008-12-21T22:17:28.574-08:00മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്"യുവര്‍ ഗുഡ് നെയിം"
"പാര്‍വ്വതി"
"നേറ്റീവ് പ്ലേസ്"
"കേരള.."
പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.'പാര്‍വ്വതി ഓമനക്കുട്ടന്റെ നാട്ടില്‍ നിന്നു തന്നെയാണല്ലോ..അതുകൊണ്ടായിരിക്കണം മലയാളി പെണ്‍കുട്ടികള്‍ ഇത്ര സുന്ദരിമാരായിരിക്കുന്നത്...'എന്നൊക്കെ.ഇടവിട്ടുള്ള ചിരികള്‍ക്കും കുസൃതി നിറഞ്ഞ നോട്ടങ്ങള്‍ക്കുമിടയില്‍ അയാള്‍ പാര്‍വ്വതി എന്ന പേരു കേരളത്തിലെ സ്ത്രീ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് നെയിം ആക്കി തീര്‍ക്കുന്നതായി പാര്‍വ്വതിക്ക് തോന്നി.
കോള്‍ സെന്റര്‍ ഇന്റര്‍വ്യൂകളെ പറ്റി പലരും പറഞ്ഞിട്ടുള്ളതാണ്.ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് ആ ജോലി അത്ര ചേരില്ലെന്നും..!!എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ ബി ടെക് ഡിഗ്രീ സര്‍ട്ടിഫികറ്റിനു കടലാസിന്റെ വില ആയപ്പോള്‍ തീരുമാനിച്ചതാണ്,എന്തെങ്കിലും ഒരു ജോലി.ഇനിയും വീട്ടില്‍ നിന്നു പണം അയച്ചുതരാന്‍ പറയാന്‍ പറ്റില്ല.

അയാള്‍ അടുത്ത ചോദ്യമെറിഞ്ഞു.തന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ പരിശോധനയുടെ അടുത്ത ഘട്ടം.

"വിച്ച് ഇസ് യുവര്‍ ഫേവറയിറ്റ് കളര്‍"
"റെഡ്"
"വൈ ?"
തന്റെ ഇഷ്ടങ്ങള്‍ക്കും കാരണങ്ങള്‍ നിരത്തേണ്ടിയിരിക്കുന്നു.മഹാനഗരങ്ങളിലെ സംസ്കാരം അതാണ്...ഇവിടെ കാരണമില്ലാതെ ആരും ഒന്നും ചെയ്യാറില്ല.

എങ്കിലും പറഞ്ഞു. ചുവപ്പിനെ പറ്റി...പ്രണയത്തിന്റെ തുടിപ്പുമായി ആര്‍ക്കൊക്കെയോ കൊടുക്കാതെ പോയ ചുവന്ന പനിനീര്‍പ്പൂവുകളെ പറ്റി...!!എല്ലാഹൃദയങ്ങളില്‍ നിന്നും ഞരമ്പുകളിലൂടെ യുവത്വം പായിക്കുന്ന ചുവപ്പിനെ പറ്റി...!!കേരളത്തിന്റെ സംസ്കാരത്തില്‍ വിപ്ലവം നിറച്ച ചുവപ്പിനെ പറ്റി...!!മഴവില്ലിന്റെ അവസാനത്തെ നിറത്തെ പറ്റി..!! ഓരോ സായാഹ്നവും പങ്കുവെക്കുന്ന അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പിനെ പറ്റി..!!

ഒടുവില്‍ പാര്‍വ്വതി അയാളുടെ നേരെ നോക്കി.അയാളുടെ മുഖത്ത് എപ്പൊഴും പറ്റിപ്പിടിച്ചു നില്കുന്ന ചിരി അയാളുടെ ജോലിയുടെ ശീലം മാത്രമാണെന്നെവള്‍ക്കു തോന്നി.ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു.
"യുവര്‍ കമ്മ്യൂണിക്കേഷന്‍ ഇസ് ഓകെ..ബട്.."

ബട്........

"യൂ ഹാവ് അ സ്ട്രോങ് മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്..!!"

ഇന്റെര്‍വ്യൂ മുറിയുഇല്‍ നിന്നു പുറത്തു വരുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സില്‍ പരാജയബോധത്തേക്കാള്‍ മറ്റെന്തൊക്കെയോ ആയിരുന്നു. തന്റെ ഓരോ വാക്കിലും മലയാളിത്തം കടന്നുകൂടുന്നത്രെ.മാതൃഭാഷയുടെ അവസാനവേരുമറുത്ത് ഇംഗ്ലീഷുകാരനോട് രാപ്പകല്‍ ഭേദമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ അഭിവാദനം പറയുവാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ള ജോലി.

പുറത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഇന്ററ്വ്യൂ റൂമിലേക്ക് ധൃതിയല്‍ കടന്നു പോകുന്നതു അവള് കണ്ടു.അവളുടെ നീല ജീന്സിനു മുകളില്‍ അലസമായി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന അസുഖകരമായ ഫലിതം അവളെ ചിരിപ്പിച്ചില്ല.പണ്ടു കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.

.നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com9tag:blogger.com,1999:blog-8272905522507929191.post-55252750498722297892008-12-08T06:05:00.000-08:002008-12-08T06:11:47.292-08:00ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ...!!"പല പല രമണികള്‍ വന്നു, വന്നവര്‍
പമെന്നോതി -നടുങ്ങീ ഞാന്‍,
പല പല കമനികള്‍ വന്നൂ,വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.
കിന്നരകന്യക പോലെ ചിരിച്ചെന്
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി :"യെനിക്കവിടുത്തെ
പൊന്നോടക്കുഴല് മതിയല്ലൊ.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലൊ.."
(ചങ്ങമ്പുഴ---'മനസ്വിനി')

ഇന്‍ഫോസിസില്‍ പ്ലേസ്ഡ് ആയ ഉടന്‍ തന്നെ എന്റെ ആത്മ സുഹൃത്ത് ഹരിയില്‍ കോളേജിലെ ഒന്നാം നമ്പര്‍ ബ്യൂട്ടി ക്യൂനിന് കൂണുപോലെ മുളച്ച പ്രണയം, അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബലൂണ്‍ പോലെ പൊട്ടിയതറിഞ്ഞ് അതിന്റെ മനോവിഷമത്തില്‍ നിന്നു മുഖം തിരിക്കാന്‍ പത്രമെടുത്തു മുന്നില്‍ വിടര്‍ത്തി വെച്ചതായിരുന്നൂ ഞാന്‍.അപ്പോഴാണ് പത്രത്തില്‍ ആകസ്മികമായി ആ പരസ്യം കണ്ടത്.

"ഹിന്ദു യുവതി,അതിസുന്ദരി,ഇരുപത് വയസ്സ്,ഉയര്‍ന്ന സാമ്പത്തികം,വിദേശത്ത് നഴ്സ്,കൊണ്ടു പോകും,ബാധ്യതകളില്ല.വരന്റെ സാമ്പത്തികം,ജോലി,ജാതി,മതം എന്നിവ പ്രശ്നമല്ല.അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു."

അപ്പോഴാണ് ഒരു തൊഴില്‍ രഹിത അവിവാഹിതന് തീര്‍ച്ചയായും ഒരു പത്രം കണ്ടാല്‍ ആദ്യം നോക്കേണ്ടത് മാട്രിമോണീയല്‍ പേജാണെന്ന അനിവാര്യമായ ബോധോദയം വൈകിയെങ്കിലും എന്നിലുദിച്ചത്.പല പല രമണികള്‍ ,രമണന് ശൈലിയില്‍ എന്നെ നോക്കിക്കൊണ്ട് പാടുകയാണ്."നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകും...."എന്ന്.ഈ ബുദ്ധി ഒരു വര്‍ഷം മുന്‍പ് തോന്നിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങാതെ വരുത്തിക്കൊണ്ടിരുന്ന തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി,പി എസ് സി ബുള്ളറ്റിന് ,വേക്കന്‍സി അബ്രോഡ് എന്നിവയുടെ വരിസംഖ്യ ലാഭിക്കാമായിരുന്നു.ഏതയാലും വിസ്യ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതിരുനത് ഭാഗ്യമായെന്നെന്നെനിക്കു തോന്നി...

പരസ്യത്തില്‍ കണ്ട നംബറുമായി ബന്ധപ്പെട്ടപ്പോള്‍ "വരന് ആണായിരിക്കണം" എന്നതില്‍ കവിഞ്ഞ യാതൊരു ഡിമാന്‍ഡുകളും ഇല്ലന്നു ബോധ്യമായി.കല്യാണത്തിന്റെ ചിലവും ബ്രോക്കര്‍ ഫീസും കൂടു വധു വഹിക്കുമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കണ്ഫ്യൂഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഈ കച്ചവടം നടന്നേക്കും...!! പക്ഷെ ആരാണ് ചരക്ക്..?മാട്രിമോണിയല്‍ പേജില്‍ ഒന്നാം തരം വാനില ഐസ്ക്രീമിന്റെ പരസ്യം ഓര്‍മ്മിപ്പിക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട നീയോ.അതോ കല്യാണവും നടത്തി വിദേശത്തേക്ക് ഒരു ഡക്കറേഷന് കഥകളിരൂപം വാങ്ങുന്ന ലാഘവത്തോടെ നീ പണം കൊടുത്ത് നേടുന്ന ഞാനോ..?നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com12tag:blogger.com,1999:blog-8272905522507929191.post-81129581500298701152008-09-14T23:10:00.000-07:002008-09-15T00:40:18.844-07:00"പ്രണയബാധിതപ്രദേശം"വിക്രമാദിത്യന്റെ ചുമലിലിരുന്ന് വേതാളം അടുത്ത കഥ പറഞ്ഞുതുടങ്ങി.നിലാവു പോലും കടന്നുവരാന്‍ ഭയക്കുന്ന ശ്മശാന നിശ്ശബ്ദതയില്‍ വേതാളത്തിന്റെ ശബ്ദം വിക്രമാദിത്യന്റെ കാതുകളില്‍ വീണ്ടും മുഴങ്ങിത്തുടങ്ങി.

"ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.ഒരാണും ഒരു പെണ്ണും.അവര്‍ പരിചയപ്പെട്ടത് ഓര്‍കുട്ട് എന്ന സൗഹൃദ ശൃംഖല വഴിയായിരുന്നു.ഒരിക്കലും തമ്മില്‍ കാണാത്തവര്‍...!! എങ്കിലും ഒരു ദിവസം ഒരാള്‍ മറ്റെയാളോട് പറഞ്ഞു:"ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു."
ഇതു കേള്‍ക്കാന്‍ കൊതിച്ചെന്ന പൊലെ മറ്റെയാള്‍ മറുപടി പറഞ്ഞു:"നിന്റെ പ്രണയം സഹൃദയം ഞാന്‍ സ്വീകരിക്കുന്നു".
അങ്ങനെ ഒരിക്കലും നേരിട്ട് കണ്ടില്ലെങ്കിലും യാഹൂ ചാറ്റിലൂടെയും ഓര്‍ക്കുട്ട് സ്ക്രാപ്പിലൂടെയും അവര്‍ പ്രണയം ഹൃദയം കൊണ്ടും മനസ്സുകൊണ്ടും ആഘോഷിച്ച് തുടങ്ങി."

അപ്പോള്‍ വിക്രമാദിത്യന് പറഞ്ഞു."അതിലെന്താണ് തെറ്റ്..?പ്രണയം മംസ നിബദ്ധമല്ല.അത് നേര്‍കാഴ്ചയെക്കാള്‍ കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്"

അപ്പോള്‍ വേതാളം കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:"എന്തരടേ ഇത്.നോ കമന്റ്സ്.തോക്കീക്കേറി വെടിവെക്കല്ലേ...ലവന്റെ ഒരു പോസ്റ്റ് മോഡേണ്‍ ഡയലോഗ്ഗ്..അവസാനം ഒരു കൊസ്റ്റ്യന്‍ ചോദിക്കും..അതിനു കറക്ട് ആന്‍സര്‍ തന്നാ മതി...ഇതൊക്കെ ഡെയിലി പറഞ്ഞു തരണോഡേ...!!!"

വിക്രമാദിത്യന് നിശ്ശബ്ദനായി.ചക്രവര്‍ത്തിയുടെ സ്വര്‍ണ്ണകിരീടത്തില്‍ മിന്നല്‍ പിണരുകള്‍ ചിത്രം വരച്ചുകൊണ്ടിരുന്നു.

വേതാളം തുടര്‍ന്നു.:"അങ്ങനെ അവര്‍ പ്രണയവയോധിയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം കക്ഷി രണ്ടാം കക്ഷിയോട് മൊഴിഞ്ഞു."സുഹൃത്തേ നമ്മുടെ വിവാഹം എന്നായിരിക്കും..?"
അവര്‍ക്കിടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത പടര്‍ന്നു.ഒടുവില്‍ നിശ്ശബ്ദത ഭഞ്ജിച്ച് രണ്ടാം കക്ഷി പറഞ്ഞു."വീട്ടുകാര്‍,സഹോദരങ്ങളുടെ ഭാവി,പ്രണയം പോലെ അത്ര എളുപ്പമല്ലല്ലോ വിവാഹം"
ഒന്നാം കക്ഷി ഞെട്ടിയില്ല.കാരണം അയാള്‍ക്കും അതു തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.സമൂഹത്തെ കുറിച്ച് ചിന്തിക്കാതെ നിന്റെ പ്രണയം സ്വീകരിച്ച ഞാനും ഉത്തരവാദിയാണ്.ഒരു മോഷണക്കേസിലെ കൂട്ട് പ്രതികളെ പോലെ അവര്‍ നിന്നു.അവര്‍ക്കു മുന്നിലെ കീ ബോര്‍ഡുകളും അവരുടെ പ്രണയത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച യാഹൂ ചാറ്റ് വിന്‍ഡോയും നിശ്ശബ്ദത പാലിച്ചു."

ഇത്രയും പറഞ്ഞ് വേതാളം തന്റെ ചോദ്യത്തിലേക്ക് കടന്നു."എല്ലാ പ്രണയവും വിവാഹത്തിലെത്തണമെന്ന് ഇക്കാലത്ത് ശാഠ്യം പിടിച്ചാല്‍ പറയുന്നവന് വിഡ്ഡിയാകുമെന്നെനിക്കറിയാം.എങ്കിലും ഞാന്‍ ചോദിക്കട്ടെ.ഈ ആശയക്കുഴപ്പത്തിനുത്തരവാദി ആരാണ്..? ഒന്നാം കക്ഷി,രണ്ടാം കക്ഷി,അതോ സമൂഹമോ..?"

വിക്രമാദിത്യനു നേര്‍ക്ക് തന്റെ ചോദ്യമെറിഞ്ഞ് ഒരു വിജേതാവിനെപ്പോലെ വേതാളം തലയുയര്‍ത്തി നോക്കി.

വിക്രമാദിത്യന് പറഞ്ഞു."ഇതിനുത്തരവാദി ഇവരൊന്നുമല്ല.ഓര്‍ക്കുട്ടിനു രൂപം കൊടുത്ത ലവനില്ലേ...ആ ഓര്‍ക്കുട്ട് ബുയോക്കൊക്ടേന്‍.ഇങ്ങനെ കുറെ വേണ്ടാതീനം കണ്ട് പിടിക്കുന്ന ഇവന്മാരെ ഒക്കെ ആണ് നല്ല കണ്ണിച്ചൂരല്‍ കൊണ്ട് അടിക്കേണ്ടത് "

അനന്തരം വേതാളം വിക്രമാദിത്യന്റെ ചുമലില്‍ നിന്നു മരത്തിലേക്ക് പറന്നു.വിക്രമാദിത്യനെ കുടുക്കാന്‍ പുതിയ ചോദ്യം ആലോചിക്കുന്നതിനിടയില്‍ വേതാളം ചിന്തിച്ചു.
"തള്ളേ വിക്രമാദിത്യന് പുലിയാണ് കേട്ടോ.."

=======നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com7tag:blogger.com,1999:blog-8272905522507929191.post-66095074220421000672008-06-06T03:09:00.000-07:002008-06-06T03:11:42.727-07:00ഉത്തരാധുനികഥ-ചാമ്പക്ക-അണ്ണാറക്കണ്ണന്-പ്രണയം എറ്റ്സട്ര...!!അന്ന് ചാമ്പ മരച്ചുവട്ടില്‍,ചൊടികളില്‍ ഉദയ സൂര്യന്റെ ചുവപ്പുമായി പൂഴിമണലില്‍ കാല് വിരല്‍ കൊണ്ട് വൃത്തം വരച്ച് നാണത്തോടെ അവള് ഇപ്രകാരം പറഞ്ഞു.

"നമുക്ക് വിവാഹം കഴിക്കാം..."
ഞാന്‍ വിചാരിച്ചു.എല്ലാം ഒരു മകാരം വാരിക കഥപോലെ ഇരിക്കുന്നു.
അവള് പൂഴിയില്‍ വരച്ച വൃത്തത്തിന്റെ ഡയമീറ്റര്‍ പോലും കിറു കൃത്യം.
ഞാന്‍ എന്റെ വലതു കയ്യുടെ ചൂണ്ടു വിരല്‍കൊണ്ട് കണ്ണട ഒന്നു കൂടി ഉയര്‍ത്തി വെച്ചു.കണ്ണുകളിലെ ഗൗരവം തൊണ്ടയിലേക്ക് വരുത്തി മറുപടി പറഞ്ഞു.

" ഒരു ഉത്തരാധുനിക ബുദ്ധിജീവി എന്ന നിലയ്ക് എനിക്കു വധുവിനെ കുറിച്ച് ചില സങ്കല്പങ്ങളൊക്കെയുണ്ട്"
അവള് നെറ്റി ചുളിച്ച് ഡാവിഞ്ചിക്കുപോലും തിരിച്ചറിയാനാവാത്ത ഒരു പുതിയ ഭാവത്തോടെ ചോദിച്ചു.
"ഹെന്ത്..?"
ഞാന്‍ ചോദിച്ചു:" നീ ദറീദ യെ വായ്ചിട്ടുണ്ടോ..."
അവള് പറഞ്ഞു :"ഹേത് ദറീദ...ഹില്ല.."
ഞാന്‍ വീണ്ടും :"ഫുക്കോ,ഫെഡരിക്‍ ജെയിംസണ്,ല്യൊത്താര്‍,ബോദ്രിയാര്‍,ദില്യൂസ്..ഇവരിലാരെയെങ്കിലും..."

തുടര്‍ന്ന് അവള് പരിക്ഷീണയായി നിലത്തു വീഴാതിരിക്കാന്‍ ഒരു കൈ ചാമ്പ മരത്തില്‍ ഊന്നുകയും ഇത്തരുണത്തില്‍ മറ്റേതുകഥയിലുമെന്ന പോലെ രണ്ടു ചാമ്പക്കകള്‍ അടര്‍ന്നു വീഴുകയും അണ്ണാറക്കണ്ണന് പരിഹസിച്ച് ചിലച്ച് ചാമ്പ മരത്തിന്റെ ചില്ലയിലൂടെ ചാടിപ്പോകുകയും ചെയ്തു.

പിന്നെ സുഹൃത്ത് പറഞ്ഞാണറിഞ്ഞത്.അവള് രണ്ടാഴ്ച ഓഫീസില്‍ നിന്ന് ലീവ് എടുത്ത് ഇപ്പോള്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആണ് ഇരുപത്തി നാലു മണിക്കൂറും എന്ന്.

വീണ്ടും രണ്ടാഴ്ച കഴിഞ്ഞു.അതേ ചാമ്പമരം-അതേ അണ്ണാറക്കണ്ണന്-ഞാന്‍ പിന്നെ അവള് :

ഗൗരവം വിടാതെ ഞാന്‍ പറഞ്ഞു.

"ഏതായാലും നല്ല പുസ്തകങ്ങളിലുള്ള നിന്റെ താത്പര്യവും പുതിയ സാഹിത്യ ലോകത്തെ കൗതകത്തോടെ നോക്കികാണുന്ന നിന്റെ വായനാശീലവും എന്നില്‍ മതിപ്പുളവാക്കിയിരിക്കുന്നു.ഇനി നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്"

ഏതൊ ഒരു ഉത്തരാധുനിക സാഹിത്യകാരന്റെ പുസ്തകം വലതു കയ്യില്‍ നിന്ന് ഇടതു കയ്യിലേക്ക് മാറ്റുന്നതിനിടയില്‍ അവള് പറഞ്ഞു.

"ഹ ഹ..വിവാഹം...!! വിവാഹം എന്നത് ഒരു സ്ഥാപനവത്കരണ മനോഭാവത്തിന്റെ ഉത്പന്നമാണ്..സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്മേല് പുരുഷന്റെ അധിനിവേശമായിട്ടാണ് ഞാന്‍ അതിനെ ഉള്‍ക്കൊള്ളുന്നത്.ഇത്തരം എസ്റ്റാബ്ലിഷ്മെന്റുകള്‍ സമൂഹത്തിന്റെ അനാവശ്യമായ അടിച്ചേല്പിക്കലുകളാണെന്ന് കുറച്ചു കൂടി ഉയര്‍ന്ന ബൗദ്ധികതലത്തില്‍ നിന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും."
എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി.അണ്ണാറക്കണ്ണന് ചിലച്ചോ ആവൊ..എന്തായാലും എന്റെ തലയിലേക്ക് ചാമ്പക്കകള്‍ ഇപ്പോഴും അടര്‍ന്നു വീണൂ കൊണ്ടിരിക്കുകയാണ്..!!!!!

....നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com16tag:blogger.com,1999:blog-8272905522507929191.post-31239952264266080572008-05-23T07:19:00.000-07:002008-05-23T07:22:14.805-07:00അഗ്നിശുദ്ധി...!!!"നിന്നെ കണ്ടാലറിയാം നിന്റെ കണ്ണുകള്‍ കണ്ടാലറിയാം
നീ ആരെയോ ഇതിനു മുന്‍പ് പ്രണയിച്ചിട്ടുണ്ട്..."

ഞാന്‍ അഗ്നിശുദ്ധിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അവള് കരഞ്ഞു.ഒന്നും പറഞ്ഞില്ല.

ഞാന്‍ പറഞ്ഞു:
" ഞാന്‍ കേട്ടിട്ടുണ്ട് പെണ്ണുങ്ങള് കരഞ്ഞു കാണിച്ച് ആണുങ്ങളെ പറ്റിക്കാറുണ്ടെന്ന്.എടീ നീ സത്യം പറയണം.നാലു കൊല്ലം കോളേജില്‍ പഠിച്ചിട്ടും നീ ആരെയും പ്രേമിച്ചിട്ടില്ല..??"

അവള് വീണ്ടും കരഞ്ഞു.
അഗ്നിശുദ്ധി നടത്താന്‍ വേണ്ടി കൂട്ടി വച്ച വിറകുകള്‍ ഒരു ചിതയെ ഓര്‍മ്മിപ്പിച്ചു.
"ഇത്രയും സുന്ദരിയായ നിന്നെ ആരും പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്.ഞാന്‍ നിനക്ക് അഗ്നിശുദ്ധം വിധിക്കുന്നു..!!"

അവള് പിന്നെയും കരഞ്ഞു.കനലുകള്‍ എരിഞ്ഞു കത്തി.
നെയ്യൊഴിക്കുമ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്ന പോലെ തീ നാളങ്ങള്‍ നാവു നീട്ടി.

"ഇതാ നിന്റെ ചാരിത്ര്യം തെളിയിക്കാന്‍ ഒരവസരം.അഗ്നി കള്ളം പറയില്ല."

തീയുടെ വെളിച്ച്ത്തിലൂടെ അവളുടെ കണ്ണീര്‍കണങ്ങള്‍ തിളങ്ങി.
അവളുടെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം വന്നു.

പിന്നീടവള്‍ ഒരഭ്യാസിയെ പോലെ എന്നെയെടുത്ത് ചുഴറ്റി അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു.
ഞാന്‍ എരിഞ്ഞു കത്താന്‍ തുടങ്ങി.---നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-27379151178831377162008-05-19T21:53:00.000-07:002008-05-19T21:59:16.110-07:00എന്തുകൊണ്ട് തളത്തില്‍ ദിനേശന് അഥവാ നീല രക്തമുള്ള പെണ്‍കുട്ടി..!!നീലരക്തമുള്ള പെണ്‍കുട്ടീ..
നിന്നെ ഞാനാദ്യം കണ്ടത്
തെരുവോരത്തെ സിനിമാ പോസ്റ്ററിലായിരുന്നു.
മസാലമണക്കുന്ന അക്ഷരങ്ങള്‍ പൊതിഞ്ഞ്
അനാവൃതമായ മാംസക്കഷണങ്ങളുമായി
നീ ഒരു ചില്ലി ചിക്കനെ ഓര്‍മ്മിപ്പിച്ചു.

പിന്നെ അര്‍ദ്ധരാത്രിയില്‍
റെയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തും
ആളൊഴിഞ്ഞ ബസ് സ്റ്റോപ്പുകളില്‍
മുല്ലപ്പൂമണം ചുരത്തുന്ന മുടിയിഴകള്‍ക്കുള്ളിലും
നിന്റെ മുഖം ഓര്‍മ്മിപ്പിച്ചത്
അറവുകാരനെ തിരയുന്ന ആട്ടിന്‍ പറ്റത്തെയാണ്

പിന്നെ നഗരത്തിന്റെ മഞ്ഞ വെളിച്ചങ്ങളിലൂടെ
അവന്റെ ബൈക്കിന്റെ പുറകിലും
ഐസ്ക്രീം പാറ്ലറിന്റെ ഒഴിഞ്ഞ കോണിലും
പബ്ബുകളിലും ഷോപ്പിങ് മാലുകളിലും
ഒരു കുപ്പി ബിയറായി നീ പതഞ്ഞു തീരുന്നതും
എനിക്കു കാണാമായിരുന്നു.

ബോയ്സ് ഹോസ്റ്റലിന്റെ
മച്ചിനു മുകളിലുള്ള ചിത്ര പുസ്തകങ്ങളില്‍ മാത്രമല്ല
ഇന്നലെ അവിനാശിനൊപ്പം
തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന
ജീന്‍സിട്ട പെണ്‍കുട്ടിക്കും
അതേ മുഖമായിരുന്നു.

ഒടുവില്‍ സുഹൃത്ത്
പുറത്തേക്കു ചൂണ്ടുന്ന
ഓരോ വിരലിന്റെ അറ്റത്തും
ചോര കല്ലിച്ച് നിന്റെ നീല മുഖം
തെളിയാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ എന്നെത്തന്നെ ഭയപ്പെട്ടു തുടങ്ങി.

അതു കൊണ്ടായിരുന്നു സ്നേഹിതേ
നീ ഇന്നലെ എന്നോട്
മഴത്തുള്ളികളുടെ സംഗീതത്തെകുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ കണ്ണുകളടച്ചത്

എന്തെന്നാല്‍
നിനക്കും ഒരുപക്ഷെ
അവളുടെ മുഖമാണെങ്കിലൊ
നീല രക്തമുള്ള പെണ്‍കുട്ടിയുടെ മുഖം..!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com6tag:blogger.com,1999:blog-8272905522507929191.post-74072035952859710862008-05-16T00:03:00.000-07:002008-05-16T00:05:52.841-07:00ഉല്‍ക്ക..!!ഇന്നലെ വീട്ടിന്റെ മുറ്റത്ത്
ഒരു ഉല്‍ക്ക വന്നു വീണു.
ആലിപ്പഴമാണെന്നാണ്
ആദ്യം കരുതിയത്..!!

ഉല്‍ക്ക വാതത്തിന്
നല്ല മരുന്നാണെന്നും
പൊടിച്ച് ചേര്‍ത്ത്
കുഴമ്പാക്കിനടുവിനു തേച്ചാല്‍
നടു വേദന പമ്പ കടക്കുമെന്നും
കുഞ്ഞിരാമന് വൈദ്യര്...!!

പക്ഷെ യഥാര്‍ത്ഥത്തില്‍
കുഞ്ഞിരമന്‍ വൈദ്യര്
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഉല്‍ക്ക വീണാല്‍
അത് ഉടന്‍ തന്നെ കുഴിച്ചിടണമെന്നും
വീട്ടിനുള്ളില്‍ ഉല്‍ക്ക വെക്കുന്നത്
ഭാഗ്യക്കേട് വരുത്തുമെന്നും
ജ്യോതിഷഭൂഷണം പിഷാരടി...!!!

അല്ലാ, യഥാര്‍ത്ഥത്തില്‍
പിഷാരടി
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഒടുവില്‍ ഉല്‍ക്കപ്പുറത്തെ
പച്ചപ്പ് കണ്ട് പിടിച്ച്
അന്യഗ്രഹ ജീവികളുണ്ടെന്ന്
തര്‍ക്കിക്കാന്‍ തുടങ്ങി
എക്സോ ബയോളജിസ്റ്റ്
രാമചന്ദ്രന് സാറ്...!!!

ഏതായാലും..
അത് ഉല്‍ക്കയല്ലെന്നും
താന്‍ മാങ്ങയെറിഞ്ഞപ്പോള്‍
കല്ല് വന്ന് മുറ്റത്തു
വീണതാണെന്നും
അയല്പക്കത്തെ
ഉണ്ണിക്കുട്ടന് പറയുന്നത് വരെ
കോലാഹലം
തുടര്‍ന്നു കൊണ്ടേയിരുന്നു...!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com9tag:blogger.com,1999:blog-8272905522507929191.post-71402683041873426262008-05-09T23:14:00.000-07:002008-05-09T23:19:26.664-07:00പാലക്കണ്ണ്...!!രാമകൃഷ്ണേട്ടന് ചന്ദ്രന് സാറിന്റെ വീട്ടിലെത്തിയപ്പോള്‍ സര് നല്ല ഫിറ്റായിരുന്നു.
" സാറേ നല്ല ഫിറ്റാണല്ലോ.." രാമകൃഷ്ണേട്ടന്റെ സ്നേഹിതനാണെങ്കിലും ചന്ദ്രന് സാറിനെ രാമകൃഷ്ണേട്ടന് അങ്ങനെയാണ് വിളിക്കാറ്.
" ആ, രാമഷ്ണാ..ഇന്നൊരു പുതിയ ബ്രാന്‍ഡ് കിട്ടി ..നല്ല പൊളപ്പന്‍..ഒന്നടിച്ചപ്പോ തന്നെ നല്ല കിക്ക്..."
പുതിയ ബ്രാന്‍ഡോ..!! രാമകൃഷ്ണേട്ടന്റെ പുരികക്കൊടികള്‍ വില്ലു കുലച്ചു.ഞാനറിയാതെ ഏതാപ്പാ പുതിയ ബ്രാന്‍ഡ്...!! ദുനിയാവിലെ ഒട്ടുമിക്ക ബ്രാന്‍ഡുകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച രാമകൃഷ്ണേട്ടന് സ്വകാര്യം പറയുമ്പോലെ ചോദിച്ചു.
"അല്ല , ഏതാ സാറേ ആ പുതിയ ബ്രാന്‍ഡ്..?"
ചന്ദ്രന് സാറ് ഫുള്‍ കിക്കില്‍ പ്രതിവചിച്ചു.
"ഹാ..പുതിയ ഒന്ന്..പാലക്കണ്ണ്..!!"
പാലക്കണ്ണ്...!! കൊള്ളാമല്ലൊ. കേട്ടപ്പോള്‍ തന്നെ രാമകൃഷ്ണേട്ടന്റെ തൊണ്ടയിലേക്ക് ഒരു കവിള് ഉമിനീര് കുത്തിയൊലിച്ചിറങ്ങി.പേരു കേട്ടാലറിയാം കിടിലനാരിക്കും. നല്ല നാടന്‍ മിക്സ് ചെയ്ത ഫോറിന് ആകുമോ. പേരിലാകെ ഒരു നാടന്‍ മയം..!! പക്ഷെ ചന്ദ്രന് സാറ് തന്നെ പോലെ നാടനടിക്കുന്ന ആളല്ല.

രാമകൃഷ്ണേട്ടന് ഒന്നു കൂടി ചന്ദ്രന് സാറിന്റെ അടുക്കലേക്ക് ഒടിഞ്ഞ് മടങ്ങി ഇരുന്നു.
"സാറേ,ഒരല്പം ഇങ്ങോട്ടെടുക്കുമോ..എനിക്ക് വേണം.ഒരു തുള്ളി കിട്ടിയാലും മതി..."

നെല്ല് ചോദിക്കുന്ന അടിയാനോട് ജന്മി ഉത്തരം പറയുന്ന ശബ്ദം തൊണ്ടയിലേക്ക് ആവാഹിച്ച് ചന്ദ്രന് സാറ് മറുപടി പറഞ്ഞു.
"ആ, രാമഷ്ണന് ഇരിക്ക് ..ഉണ്ടോന്നറിയില്ല..ഞാന്‍ നോക്കട്ടെ."
ചന്ദ്രന് സാറ് അകത്തേക്ക് പോയപ്പോള്‍ യുക്തിവാദി അസ്സോസിയേഷന്റെ ജില്ല കമ്മറ്റി കണ്‍വീനറാണ് താന്‍ എന്ന കാര്യം പോലും ഓര്‍ക്കാതെ ചരിത്രത്തിലാദ്യമായി രാമകൃഷ്ണേട്ടന് സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു."ഭഗവാനേ,സര്‍വ്വശക്താ, ഒരു തുള്ളിയെങ്കിലും ബാക്കി കാണണേ..."

ചന്ദ്രന് സാറ് മടങ്ങി വന്നു..കയ്യിലൊരു കുപ്പി.അതിലൊരു പരുന്തു പറക്കുന്ന ചിത്രം.അതിനു താഴെ "Falcon" എന്ന് എഴുതിയിരിക്കുന്നു.

ചന്ദ്രന് സാറ് ഗൗരവം വിടാതെ പറഞ്ഞു.
"കുറച്ചേയുള്ളൂ..പാലക്കണ്ണ്...ബാക്കി അകത്തിരിക്കുന്നതൊക്കെ ബ്രാന്‍ഡ് വേറെയാ..."

രാമകൃഷ്ണേട്ടന് എഴുന്നേറ്റു.ഡിപ്പാര്‍ട്മെന്റിലുള്ള ചന്ദ്രന് സാറിന്റെ സീനിയോറിറ്റിയും പ്രായത്തിലുള്ള ബഹുമാനവും മറന്ന് ഇങ്ങനെ ഗര്‍ജ്ജിച്ചു.
"നായിന്റെ മോനെ,ഇതാണോടാ പാലക്കണ്ണ്...ഇത് ഫാല്‍ക്കണ്‍..ഇതിന്റെ മോളില് ഞാനൊരു പാട് നെരങ്ങിയിട്ടുള്ളതാ..പാലക്കണ്ണാത്രേ..പാലക്കണ്ണ്...!!ഇംഗ്ലീഷ് വായിക്കാനറിയില്ലേല് ടൂഷ്യനു പോണം...ബാക്കിയുള്ളവരെ വടിയാകാനായിട്ട് നടക്കുന്നു...."

ബാക്കി രാമകൃഷ്ണേട്ടന് പറഞ്ഞത് എന്തൊക്കെ ആണെന്ന് ചന്ദ്രന് സാറ് കേട്ടില്ല...!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com1tag:blogger.com,1999:blog-8272905522507929191.post-88887800381127709472008-04-25T23:50:00.000-07:002008-04-25T23:55:20.795-07:00വാക്ക്ഏറ്റവും മനോഹരമായ
വാക്ക് "അമ്മ" എന്നാണ്....
പിന്നെ "കവിത" എന്നത്...
പിന്നെ "നീ" എന്നത്...
പിന്നെ "ഞാന്‍" എന്നത്
പിന്നെ...
ഇതില്‍ ഒടുവിലത്തെ
മൂന്നു മനോഹരമായ
വാക്കുകള്‍ ചേര്‍ന്ന്
ലോകത്തിലെഏറ്റവും സുന്ദരമായ
അഞ്ചാമത്തെ വാക്ക് ജനിക്കുന്നു.....
അതാണ് "പ്രണയം" എന്ന വാക്ക്...!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-30544586266630432562008-04-22T23:17:00.000-07:002008-04-22T23:19:11.191-07:00"ഒന്നും ആയില്ല. അല്ലേ..??"അന്ന് ഞാന്‍ പണിയൊന്നുമില്ലതെ തെക്ക് വടക്ക് നടക്കുന്ന കാലം...അപ്പോഴാണ് ചെല്ലപ്പേട്ടന്‍ എന്നോടാദ്യമായി ചോദിച്ചത്....
"ഒന്നും ആയില്ല. അല്ലേ..??"
പിന്നീടൊരു ജോലി കിട്ടും വരെ ചെല്ലപ്പേട്ടനെ കാണാതെ മുങ്ങിനടന്നു....ഒടുവില്‍ ഭാഗ്യത്തിന് ജീവിക്കാന്‍ വേണ്ട ഒരു ജോലി കിട്ടി.വീട്ടുകാര്‍ എന്റെ കല്യാണാലോചനയും തുടങ്ങി അപ്പോഴണ് ചെല്ലപ്പേട്ടന്‍ പഴയ ചോദ്യവുമായ് മുന്നില്‍ പെട്ടത്.......
"ഒന്നും ആയില്ല. അല്ലേ..??"
ഇനി ഒരു കല്യാണം കഴിക്കാതെ ചെല്ലപ്പേട്ടന്റെ മുന്നിലെത്തില്ലെന്ന് പ്രതിജ്ഞ എടുത്ത് കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി ഒട്ടിച്ചു വെച്ച് ഞാന്‍ നടന്നു.....ഒടുവില്‍ ഭാഗ്യത്തിന് ഒരു പെണ്ണും കിട്ടി..അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേ, ചെല്ലപ്പേട്ടന്‍ വീണ്ടും മുന്നില്‍....
"ഒന്നും ആയില്ല. അല്ലേ..??"
അങ്ങനെ ഇരിക്കെ ഒരു മകന് പിറന്നു...ലവനെയും കൂട്ടി ഇനി എന്നോട് എന്തു ചോദിക്കും ചെല്ലപ്പേട്ടന്‍ എന്നും വിചാരിച്ച് തല ഉയര്‍ത്തി ചെല്ലപ്പേട്ടനെ ഒന്നു കണ്ടു കിട്ടാന്‍ നടക്കുന്ന കാലത്താണ് എനിക്ക് ഒരു ആക്സിഡന്റ് പറ്റിയത്.ഐ സി യു വില്‍ ആരോടും സംസാരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും ചെല്ലപ്പേട്ടന്‍ കാണാന്‍ വന്നപ്പോള്‍ ചോദിക്കുന്നതിനു മുന്‍പെ തന്നെ ഞാന്‍ പറഞ്ഞു...
"ഉം..മിക്കവാറും അടുത്തു തന്നെ ഒരു തീരുമാനമാകും..."
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു...ഇപ്പോള്‍ നാട്ടില്‍ ചെല്ലപ്പേട്ടനില്ല..പക്ഷെ ഒരുപാട് ചെല്ലപ്പേട്ടന്‍ മാരുണ്ട്...!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com1tag:blogger.com,1999:blog-8272905522507929191.post-89550165445733117572008-04-16T21:09:00.000-07:002008-04-16T21:10:22.160-07:00വിട..!!സ്നേഹിതാ...!!
ഓര്‍മ്മകളുടെ പൂക്കാലം
കൊഴിഞ്ഞു തീരുകയാണ്....
മറവിയുടെ പേക്കാലം
വരുന്നതിന് മുന്‍പ്
ഞാന്‍ തിരിഞ്ഞ് നടക്കുകയാണ്...
നന്ദി..!!
എന്നിലേക്ക് പടര്‍ന്ന
ചില്ലകള്‍ക്കും
എന്നില്‍ നിന്നടര്‍ന്ന
വേരുകള്‍ക്കും അറിയാതെയും പറയാതെയും
പോയ വാക്കുകള്‍ക്കും....
വിട...!!
എല്ലാ വഴികളും
ഇരുട്ടുന്നതിന് മുന്‍പ്
അവശേഷിക്കുന്ന വെളിച്ചത്തിലൂടെ
എനിക്ക് തിരിച്ചു പറന്നേ തീരൂ..
ഒരു പക്ഷേ
ആകാശം നഷ്ടപ്പെട്ടേക്കാമെങ്കിലും...!!നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com3tag:blogger.com,1999:blog-8272905522507929191.post-37864591261670739972008-04-07T07:35:00.000-07:002008-04-07T07:37:06.605-07:00ദൂസര...!!!

" അങ്കിള്‍ ...ദൂസരാ എന്ന് പറഞ്ഞാല്‍ എന്താ ...?"
അങ്കിള്‍ എന്ന് വിളിച്ചതില്‍ ലേശം വിഷമമായെന്കിലും ചോദിക്കുന്നത് മലയാളി അല്ലെ എന്ന് കരുതി ഞാന്‍ വിശദീകരിച്ചു ....
"ഈ ദൂസരന്നു പറഞ്ഞാ spinner മാരുടെ ഒരു തരം bowling ശൈലിയാണ് ... അതു ആദ്യമായ് എറിഞ്ഞത് മുസ്ത്താക് അഹമ്മദ് ആണോ സക്ലൈന്‍ ആണോന്നു മറന്നുപോയി ...പിന്നെ നമ്മടെ ഹര്ഭജന് ദൂസരയും തീസരയുമൊക്കെ എറിഞ്ഞ..."
പറഞ്ഞു തീരും മുന്‍പേ അവന് പറഞ്ഞു...
"മതി മതി..ഇത്രേം മതി.."
സ്വന്തം വിവരത്തില്‍ അഭിമാന പുളകിതനായി ഒന്ന് കൂടി തലയുയര്‍ത്തി ഞാന്‍ അവനോടു ചോദിച്ചു...
"ആട്ടെ നീ എന്തിനാ ചോദിച്ചത്..."
അവന് എന്ത് തിരയുന്നതിന് ഇടക്ക് ധൃതിയില്‍ പറഞ്ഞു...
"എയ്..ഒന്നൂല്ല ..'ഏതു ധൂസര സന്കല്പങ്ങളില്‍ പിറന്നാലും..,ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും' എന്ന ..ബുക്കില്‍ കണ്ടു ..."
പിന്നെ ഞാന്‍ നോക്കി നോക്കിനില്കെ അവന് ബാറ്റും ബൊളുമെടുത്ത് ഓടിക്കളഞ്ഞു ...!!!
ഹും...അപ്പോള്‍ എനിക്ക് മനസ്സിലായി ഈ ഡല്‍ഹി ജീവിതം എന്നിലെ മലയാളിയേയും കുറേശ്ശെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു....!!!

നരേന്..!! (Sudeep Mp)http://www.blogger.com/profile/11187146648914625752noreply@blogger.com5