ഞാനീ ജനല്‍ തുറക്കുകയാണ്....
പ്രത്യേകതകളൊന്നുമില്ല....ഒരു പാട് ബ്ലോഗുകള്‍കിടയില്‍ മറ്റൊന്ന്....അത്രമാത്രം....
എങ്കിലും ആരെങ്കിലും എപ്പൊഴെങ്കിലും വഴിതെറ്റി ഇങ്ങോട്ട് കടന്നുവന്നാല്‍......
ഒന്നുറപ്പു തരാം......
നീണ്ട കഥകളെഴുതി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കില്ല....
ചെറിയ സഹിത്യക്കഷണങ്ങള്‍(കവിതയെന്നൊ..കഥയെന്നോ..ചവറെന്നോ....എന്തും വിളിക്കാം...!!) കൊണ്ടു മാത്രമേ ബോറടിപ്പിക്കൂ....
ഇവിടെ നിങ്ങള്‍ക്ക് വക്കുപൊട്ടിയ സ്വപ്നങ്ങളും...
പുറത്തേക്ക് വലിച്ചെറിയാന്‍ മറന്ന കുപ്പിച്ചില്ലിന്‍ കഷണങ്ങളും....
ചവച്ച് നീരിറക്കി തുപ്പിക്കളഞ്ഞ ബബിള്‍ഗവും....
വിരിയും മുമ്പെ പൊട്ടിച്ചെടുത്തിട്ടും പുലരി സ്വപ്നം കാണുന്ന പൂമൊട്ടുകളും ...
പ്രണയവും സൗഹൃദവും മരണവും മൗനവും എന്തും വായിച്ചെടുക്കാം....!!
കാരണം ഇവിടെ എഴുതുന്നത് " വായില്‍ തോന്നിയതാണ്..."
സംഭാഷണത്തിനുള്ള അപരിത്യാജ്യമായ അവകാശം എനിക്കുതരുന്ന
ചില " തോന്ന്യാക്ഷരങ്ങള്‍ "......
4 comments:
മുഴോന്‍ വായിച്ചു നരാ....
ഒരിത്തിരി വൈകിയോ എന്നാപ്പോ ശങ്ക. എന്നാലും സാരല്ല better late than never ennalle,
താങ്ക്സ് അപ്പുക്കിളി, താങ്ക്സ് സുരേഷ്, താങ്ക്സ് സുജിയെട്ടാ,
അപ്പുക്കിളിയുടെ നാടിലെ ആ സുന്ദരിപ്പെന്കുട്ടിക്കും ബേക്കലിലെ ആ നല്ല സായന്തനതിനും നന്ദി.
ചില ഭൂതകാലത്തിന്റെ കുളിരുകള്‍ ഇങ്ങനെയും അല്ലെടോ?
സംഭാഷണത്തിനുള്ള അപരിത്യാജ്യമായ അവകാശം എനിക്കുതരുന്ന
ചില " തോന്ന്യാക്ഷരങ്ങള്‍ "...... nice
ഞാനും മുഴുവൻ വായിച്ചു തീർത്തു .. പലതും ഒരുപാട് ഇഷ്ടായി ( കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോനുന്നത്ര ഇഷ്ടം ) .. ഇങ്ങളെന്താ നരേട്ടാ എഴുതാത്തെ വീണ്ടും ..
സജീവമാകും എന്ന് പ്രതീക്ഷിക്കുന്നു .. നന്മകൾ ..
Post a Comment