" അങ്കിള്‍ ...ദൂസരാ എന്ന് പറഞ്ഞാല്‍ എന്താ ...?" അങ്കിള്‍ എന്ന് വിളിച്ചതില്‍ ലേശം വിഷമമായെന്കിലും ചോദിക്കുന്നത് മലയാളി അല്ലെ എന്ന് കരുതി ഞാന്‍ വിശദീകരിച്ചു .... "ഈ ദൂസരന്നു പറഞ്ഞാ spinner മാരുടെ ഒരു തരം bowling ശൈലിയാണ് ... അതു ആദ്യമായ് എറിഞ്ഞത് മുസ്ത്താക് അഹമ്മദ് ആണോ സക്ലൈന്‍ ആണോന്നു മറന്നുപോയി ...പിന്നെ നമ്മടെ ഹര്ഭജന് ദൂസരയും തീസരയുമൊക്കെ എറിഞ്ഞ..." പറഞ്ഞു തീരും മുന്‍പേ അവന് പറഞ്ഞു... "മതി മതി..ഇത്രേം മതി.." സ്വന്തം വിവരത്തില്‍ അഭിമാന പുളകിതനായി ഒന്ന് കൂടി തലയുയര്‍ത്തി ഞാന്‍ അവനോടു ചോദിച്ചു... "ആട്ടെ നീ എന്തിനാ ചോദിച്ചത്..." അവന് എന്ത് തിരയുന്നതിന് ഇടക്ക് ധൃതിയില്‍ പറഞ്ഞു... "എയ്..ഒന്നൂല്ല ..'ഏതു ധൂസര സന്കല്പങ്ങളില്‍ പിറന്നാലും..,ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും' എന്ന ..ബുക്കില്‍ കണ്ടു ..." പിന്നെ ഞാന്‍ നോക്കി നോക്കിനില്കെ അവന് ബാറ്റും ബൊളുമെടുത്ത് ഓടിക്കളഞ്ഞു ...!!! ഹും...അപ്പോള്‍ എനിക്ക് മനസ്സിലായി ഈ ഡല്‍ഹി ജീവിതം എന്നിലെ മലയാളിയേയും കുറേശ്ശെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു....!!! |
Monday, April 7, 2008
ദൂസര...!!!
Subscribe to:
Post Comments (Atom)
5 comments:
:)
ചിരിച്ചു പോയി
ദൂസ്രാ തീസ്രാ പിന്നെ, ‘സിക്സ്-സര്!’
ഈ ജീവിതം എന്നിലെ മലയാളിയേ കുറേശ്ശെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു....!!!
ഹഹഹ...എവിടെക്കാണ് കൊണ്ട് പോകുന്നതെന്ന് പിടികിട്ടിയില്ല..ചിരിച്ചുപോയി..
thakarthu .....
Post a Comment