Wednesday, April 16, 2008

വിട..!!

സ്നേഹിതാ...!!
ഓര്‍മ്മകളുടെ പൂക്കാലം
കൊഴിഞ്ഞു തീരുകയാണ്....
മറവിയുടെ പേക്കാലം
വരുന്നതിന്‍ മുന്‍പ്
ഞാന്‍ തിരിഞ്ഞ് നടക്കുകയാണ്...
നന്ദി..!!
എന്നിലേക്ക് പടര്‍ന്ന
ചില്ലകള്‍ക്കും
എന്നില്‍ നിന്നടര്‍ന്ന
വേരുകള്‍ക്കും അറിയാതെയും പറയാതെയും
പോയ വാക്കുകള്‍ക്കും....
വിട...!!
എല്ലാ വഴികളും
ഇരുട്ടുന്നതിന്‍ മുന്‍പ്
അവശേഷിക്കുന്ന വെളിച്ചത്തിലൂടെ
എനിക്ക് തിരിച്ചു പറന്നേ തീരൂ..
ഒരു പക്ഷേ
ആകാശം നഷ്ടപ്പെട്ടേക്കാമെങ്കിലും...!!

3 comments:

siva // ശിവ said...

so nice poem

Unknown said...

വിട.

തീക്ഷ്ണമായ ചിന്ത, വരികള്‍.

നിലാവര്‍ നിസ said...

എന്നിലേക്ക് പടര്‍ന്ന ചില്ലകളും
എന്നില്‍ നിന്നടര്‍ന്ന വേരുകളും..

നന്നായി വരികള്‍..