Tuesday, April 1, 2008

ചൂണ്ട..!!

ഒരേ വെയിലില്‍
നമ്മള്‍ നനയുന്നു...

ഒരേ ചിന്തകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു...!!!

ഒരേ കാഴ്ചകളില്‍
അകപ്പെട്ടിരിക്കുന്നു

ഒരേ ചിറകുകളില്‍
സ്വപ്നം കാണുന്നു.

കൈകള്‍ കോര്‍ത്തും
ഉച്ഛ്വാസങ്ങള്‍ ചേര്‍ത്തും
നമ്മള്‍ ഒന്നായിരുന്നു

എന്നിട്ടും...

ഒരേചൂണ്ടലില്‍ കോര്‍ത്ത്
വലിച്ചെറിയപ്പെട്ട
ഇരകളാണ് നാം
എന്ന തിരിച്ചറിവ്
ആഴങ്ങളില്‍
നമ്മെ ശ്വാസം മുട്ടിക്കുന്നു..!!

3 comments:

Unknown said...

ഒരേചൂണ്ടലില്‍ കോര്‍ത്ത്
വലിച്ചെറിയപ്പെട്ട
ഇരകളാണ് നാം
എന്ന തിരിച്ചറിവ്
ആഴങ്ങളില്‍
നമ്മെ ശ്വാസം മുട്ടിക്കുന്നു
നമ്മെക്കുറിച്ചുള്ള തിരിച്ചറിവു തന്നെയാണി കവിത

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടപ്പെട്ടു
ലളിതവും സുന്ദരവുമായൊരു കവിത

Unknown said...

ഒരേചൂണ്ടലില്‍ കോര്‍ത്ത്
വലിച്ചെറിയപ്പെട്ട
ഇരകളാണ് നാം
എന്ന തിരിച്ചറിവ്
ആഴങ്ങളില്‍
നമ്മെ ശ്വാസം മുട്ടിക്കുന്നു..!! ......great