"പല പല രമണികള്‍ വന്നു, വന്നവര്‍
പമെന്നോതി -നടുങ്ങീ ഞാന്‍,
പല പല കമനികള്‍ വന്നൂ,വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.
കിന്നരകന്യക പോലെ ചിരിച്ചെന്
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി :"യെനിക്കവിടുത്തെ
പൊന്നോടക്കുഴല് മതിയല്ലൊ.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലൊ.."
(ചങ്ങമ്പുഴ---'മനസ്വിനി')
ഇന്‍ഫോസിസില്‍ പ്ലേസ്ഡ് ആയ ഉടന്‍ തന്നെ എന്റെ ആത്മ സുഹൃത്ത് ഹരിയില്‍ കോളേജിലെ ഒന്നാം നമ്പര്‍ ബ്യൂട്ടി ക്യൂനിന് കൂണുപോലെ മുളച്ച പ്രണയം, അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബലൂണ്‍ പോലെ പൊട്ടിയതറിഞ്ഞ് അതിന്റെ മനോവിഷമത്തില്‍ നിന്നു മുഖം തിരിക്കാന്‍ പത്രമെടുത്തു മുന്നില്‍ വിടര്‍ത്തി വെച്ചതായിരുന്നൂ ഞാന്‍.അപ്പോഴാണ് പത്രത്തില്‍ ആകസ്മികമായി ആ പരസ്യം കണ്ടത്.
"ഹിന്ദു യുവതി,അതിസുന്ദരി,ഇരുപത് വയസ്സ്,ഉയര്‍ന്ന സാമ്പത്തികം,വിദേശത്ത് നഴ്സ്,കൊണ്ടു പോകും,ബാധ്യതകളില്ല.വരന്റെ സാമ്പത്തികം,ജോലി,ജാതി,മതം എന്നിവ പ്രശ്നമല്ല.അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു."
അപ്പോഴാണ് ഒരു തൊഴില്‍ രഹിത അവിവാഹിതന് തീര്‍ച്ചയായും ഒരു പത്രം കണ്ടാല്‍ ആദ്യം നോക്കേണ്ടത് മാട്രിമോണീയല്‍ പേജാണെന്ന അനിവാര്യമായ ബോധോദയം വൈകിയെങ്കിലും എന്നിലുദിച്ചത്.പല പല രമണികള്‍ ,രമണന് ശൈലിയില്‍ എന്നെ നോക്കിക്കൊണ്ട് പാടുകയാണ്."നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകും...."എന്ന്.ഈ ബുദ്ധി ഒരു വര്‍ഷം മുന്‍പ് തോന്നിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങാതെ വരുത്തിക്കൊണ്ടിരുന്ന തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി,പി എസ് സി ബുള്ളറ്റിന് ,വേക്കന്‍സി അബ്രോഡ് എന്നിവയുടെ വരിസംഖ്യ ലാഭിക്കാമായിരുന്നു.ഏതയാലും വിസ്യ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതിരുനത് ഭാഗ്യമായെന്നെന്നെനിക്കു തോന്നി...
പരസ്യത്തില്‍ കണ്ട നംബറുമായി ബന്ധപ്പെട്ടപ്പോള്‍ "വരന് ആണായിരിക്കണം" എന്നതില്‍ കവിഞ്ഞ യാതൊരു ഡിമാന്‍ഡുകളും ഇല്ലന്നു ബോധ്യമായി.കല്യാണത്തിന്റെ ചിലവും ബ്രോക്കര്‍ ഫീസും കൂടു വധു വഹിക്കുമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കണ്ഫ്യൂഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഈ കച്ചവടം നടന്നേക്കും...!! പക്ഷെ ആരാണ് ചരക്ക്..?മാട്രിമോണിയല്‍ പേജില്‍ ഒന്നാം തരം വാനില ഐസ്ക്രീമിന്റെ പരസ്യം ഓര്‍മ്മിപ്പിക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട നീയോ.അതോ കല്യാണവും നടത്തി വിദേശത്തേക്ക് ഒരു ഡക്കറേഷന് കഥകളിരൂപം വാങ്ങുന്ന ലാഘവത്തോടെ നീ പണം കൊടുത്ത് നേടുന്ന ഞാനോ..?
Monday, December 8, 2008
Subscribe to:
Post Comments (Atom)
12 comments:
പലയിടത്തും ഇത് നടക്കുന്നല്ലോ
"വിദേശത്ത് നഴ്സ്,കൊണ്ടു പോകും"
കൊണ്ടേ പോകൂ ... :)
sookshicho. chilappol marriage beurokkarude parasyam maathramavam. ee inathile thattippukal idakkundaavarundu.
നരന്, എഴുത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാം... കൂട്ടുകാരന് ഹരി ഇന്‍ഫോസിസില്‍ ജോലി കിട്ടി എന്ന എഴുത്തില്‍ നിന്നും ഹരിയുടെ കൂട്ടുകാരനും നിലവാരമുള്ളയാളാണെന്നു കരുതാം.. വിദേശത്ത് ഒരു നേഴ്സായ് ജോലിക്കു പോകണം എങ്കില്‍ കുറഞ്ഞത് ഇരുപത്തിനാലു വയസ്സ് എങ്കിലും ആവണം. കാരണം പഠനമൊക്കെ കഴിഞ്ഞ് രണ്ടു വര്‍ഷത്തെ പരിശീലനവും നേടേണ്ടേ... അപ്പോള്‍ ഇരുപതു വയസ്സ് എന്നത് ഒരു കളിപ്പിക്കല്‍ പരസ്യം എന്നു തോന്നിപ്പോകില്ലേ....:) അതു കേട്ട് ഉടനെ ഹരിയുടെ കൂട്ടുകാരന് ചാടിപ്പുറപ്പെട്ടുവെന്നൊക്കെ എഴുതിയാല്‍.....കൂട്ടുകാരന് ഒരു മണ്ടന്‍ എന്ന് ആദ്യമേ സമ്മതിച്ചതുപോലെ ആവില്ലേ ?.
പിന്നെ നിന്റെ ഒരു കണ്‍സെപ്റ്റ് ഇഷ്ടായി, ആരാണു ചരക്ക്...?
തീര്‍ച്ചയായും അത് കഥകളിരൂപം പോലെ കൂടെക്കൊണ്ടുപോകുന്ന വരന് തന്നെയാണു.
ജീവിതം ഗതിമുട്ടി നില്ക്കുമ്പോള് കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കൂന്താലിയെടുത്ത് പറമ്പില്‍ വെട്ടുകിള നടത്തുന്നതിനെക്കാള്‍ ഇഷ്ടം ഇത്തരം 'ഭര്ത്താവുദ്ദ്യോഗ'ങ്ങളാണല്ലൊ... നട്ടെല്ലില്ലാത്ത കേരളത്തിലെ ഈ ബെടക്കൂസന്മാര് ചരക്കാവുന്നതില് എന്തിനു ദുഃഖിക്കണം..?
പാവം പിടിച്ച പെണ്‍കുട്ടികള്‍ കഷ്ടപ്പെട്ടു പഠിച്ച്, വിദേശത്ത് ജോലി നേടി, ഒന്നുമല്ലെങ്കില്‍ ഒരു കോന്തച്ചാരെ കെട്ടിയോനെങ്കിലും ആക്കുന്നതില്‍ ആ കുട്ടികളോട് നന്ദിയുള്ളവനായിരിക്കുക... അല്ലെങ്കില്‍ ആ പാവങ്ങളുടെ മെക്കിട്ടു കേറാതെ രണ്ടു പെഗ്ഗ് അടിച്ച് കിടന്നുറങ്ങുക.
നന്നായിരിക്കുന്നു..:)
പിന്നെ, അവസാന വരികളിലെ enlightenment ,ഒരല്പം കൂടിപ്പോയോ , സഖാവേ !
hm..for the technical factors and corrections, listen to the previous comment :)
പരസ്യം ഞാനും കണ്ടു... കന്നുകാലികള്‍ കയറി ഇറങ്ങാരുന്ടെന്കിലും സ്വന്തമായൊരു കൃഷിയിടം കൂടി അവള്കുന്ടെന്നു കണ്ടു... നീ അത് ശ്രദ്ധിച്ചില്ലേ...?
പിന്നെ നിന്റെ ഒരു കണ്‍സെപ്റ്റ് ഇഷ്ടായി, ആരാണു ചരക്ക്...?
thats a wonderful line...
to manoj:
why she cant be a non indian citizen whose parents are mallus? she can get her nursing degree at at the age 20: ie 12 + 2+ 6.
I guess, a good amount of mallus are living with nurses money. they are not enjoying in hospital in western world. they do clean the patient( really give the bath to grand pa/ma, about 200+lbs people) for getting peanut money. they will have to attend atleast 8-10 patient in a day. there is no patient relative to get food/medicine or any activity. its not like surfing software engineer. you can make any amount fun about them. but those girls/ladies working hard to satisfy many in their family.. I feel pity about them!
the brilliant kerala guys who stay in home and enjoy all year around good wheather and get money from these nurses and enjoy.
yep.. vandi valikkunna kalakal, nothing more to it!
മുക്കുവന്, ഞാനൊന്നു നമിച്ചോട്ടേ. സങ്കടകരമായ മറ്റൊരു കാര്യം, നേഴ്സസ് നല്ലൊരു source of income എന്നതിനു പുറമേ വിദേശത്തേക്ക് വേഗത്തില്‍ എത്തിപ്പെടാനുള്ള ഒരു വിസ്സയും കൂടിയാണ് എന്നതിനാല്‍ അവരെ പ്രേമിച്ചു വിവാഹം കഴിക്കുന്നവരു പോലും ഉണ്ട്. വിവാഹത്തിനു ശേഷം മാത്രം, ഭര്‍ത്താവിന്റെ യദാര്‍ത്ഥ പ്രേമം എന്തിനോടായിരുന്നു എന്ന തിരിച്ചറിഞ്ഞ് നിശ്ശബ്ദം സഹിച്ചു ജീവിക്കുന്നവരേയും അടുത്തറിയാം. ഇന്‍ഷുറന്‍സ് മണിക്കു വേണ്ടി അമേരിക്കയില്‍ ഒരു മലയാളി സ്വന്തം ഭാര്യയെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച വിവരം നമുക്കറിയാത്തതല്ലല്ലൊ. പണം തന്നെ മുഖ്യം
അതിപ്പോ നേഴ്സ് തന്നയാവണമെന്നില്ലാട്ടോ. വിദേശത്ത് ജോലിയുള്ള .... മതി.പെണ്‍കുട്ടി കൊടുക്കുന്ന പരസ്യം മാത്രമല്ല, അങ്ങനെ ഉള്ളവരെ മാത്രമെ നോക്കുന്നുള്ളൂ എന്ന് വ്യക്തമായി പ്രൊഫൈലില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയുള്ള പയ്യന്മാരും ഉണ്ട്. :)
അസ്സലായിരിക്കുണൂ....:)
ഇങ്ങനെയുമൊക്കെ നടക്കുന്നുണ്ടല്ലെ...?
Post a Comment