Wednesday, June 10, 2009

രണ്ട് അരക്കവിതകള്‍.


1.തേള്‍

എന്റെ പകയും
വേദനയും
വിഷാദവും
ഒരുക്കിവെച്ചിട്ടുണ്ട് ഞാന്‍
വാലിന്റെ തുമ്പത്ത്
ഒരൊറ്റ തുള്ളി വിഷമായി.

എന്നോട് കളിക്കല്ലേ,
നിന്റെ സ്വപ്നങ്ങളില്‍
വിഷനീല പടര്‍ത്തും ഞാന്‍
ഒറ്റ കുത്തുകൊണ്ട്.

====================

2.ബബിള്‍ഗം

കടിച്ച് നീരിറക്കി
ചവച്ചു തുപ്പുന്നതിനു മുമ്പായി
ഊതിവീര്‍പ്പിച്ചതായിരുന്നു.
ഒരു കുമിളയായി
പൊട്ടിത്തീര്‍ന്നില്ല-

പിന്നെയും ഒരു ചുംബനമായി
ചുണ്ടിനു ചുറ്റും
പടര്‍ന്നും പിന്നെ അടര്‍ന്നും.

====================

4 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് മുഴുക്കവിതകളാണ്..

ആശംസകള്‍..

manoj said...

നരാ, നല്ല കവിത.......!
നല്ലതെന്നു പറഞ്ഞാല്‍ നല്ലതു തന്നെ....:)

K G Suraj said...

U G R A N...

ഹരിശങ്കരനശോകൻ said...

oru rakshayumilla