Tuesday, March 18, 2008

ചെമ്പരത്തി(ചെവിയുടെ മീതെ ഒരു..)

നീ ഒരു ചെമ്പരത്തിയാണ്....
ഞാന്‍ അറിയാതെ തറച്ച് വെച്ച്
പിഴുതെടുക്കാന്‍ മറന്ന ചില്ലക്ക്...
ഒരു വസന്തത്തില്‍ എനിക്ക് നീ നൂറ് പൂവ് തന്നു....

ചിലപ്പോള്‍ എന്റെ പ്രണയത്തെ
ഒരു നീല ലിറ്റ്മസ് ആയി വന്ന് ചുവപ്പിച്ചു.....

പക്ഷെ ഇന്നലെ ബോട്ടണി ക്ലാസ്സില്‍പറഞ്ഞത്...
പൂവ് ചെടിയുടെ നഗ്നതയാണെന്നാണ്....
പരാഗ രേണുവുംജനിദണ്ഡും കേസരങ്ങളും
കീറിമുറിച്ചും വരച്ചും
മാര്‍ക്കു നേടണമെന്നും.....

സസ്യശാസ്ത്രത്തിന്റെ പച്ചക്കും
നിന്റെ സ്വത്വത്തിന്റെ ചുവപ്പിനുമിടയില്‍
പ്രണയിനിക്കിനിയും മുറിച്ച് നല്‍കാത്ത
ഇടതു ചെവിയുടെ മുകളില്‍നിന്നെ ഞാന്‍ ചൂടും

ഉന്മാദതിന്റെ ചെവിക്കു മീതെ
ഒരു ചെമ്പരത്തിയായി...!!

1 comment:

സുല്‍ |Sul said...

ഉന്മാദതിന്റെ ചെവിക്കു മീതെ
ഒരു ചെമ്പരത്തിയായി...!!

നന്നായിരിക്കുന്നു വരികള്‍.
-സുല്‍