അവള്‍ക്കു ഞാന്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു....
അവള്‍ പറഞ്ഞു :"ഞാന്‍ അത് സ്വീകരിക്കാം...അടുത്ത ഒരു മിനുറ്റ് നിനക്കെന്നെ ഓര്‍ക്കാതിരിക്കാന്‍ പറ്റുമെങ്കില്‍..."
ഞാന്‍ സമ്മതിച്ചു...വണ്‍,റ്റു,ത്രീ....നക്ഷത്രങ്ങള്‍,നിലാവ്,മഴ,പൂവുകള്‍,പൂമ്പാറ്റകള്‍..... ഒര്‍മ്മകളിലേക്ക് അവളുറ്റെ മുഖം മാത്രം വരരുതേ.......
ഒരു മിനുറ്റിനു ശേഷം കിതച്ചുകൊണ്ട് ഞാന്‍ പറഞ്ഞു : "ഞാന്‍ വിജയിച്ചിരിക്കുന്നു....കഴിഞ്ഞ ഒരു മിനുട്ട് ഒരിക്കല്‍ പോലും നിന്നെ ഞാന്‍ ഓര്‍ത്തിട്ടേയില്ല....!!!"
അപ്പോള്‍ അവള്‍ പറഞ്ഞു: "നീ വിജയിച്ചിരിക്കുന്നു...നിന്റെ സൗഹൃദം ഞാന്‍ അംഗീകരിക്കുന്നു...പക്ഷെ നീ പരാജയപ്പെട്ടിരുന്നെങ്കില്‍..."
ഞാന്‍ കിതപ്പു മാറാതെ ചോദിച്ചു: "പരാജയപ്പെട്ടിരുന്നെങ്കില്‍...??"
അവള്‍ പറഞ്ഞു:"നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നു.."
Sunday, March 16, 2008
Subscribe to:
Post Comments (Atom)
2 comments:
oru thooval sparsham pole...
അതു കലക്കീട്ടാ..കുഞ്ഞിക്കഥ കൊള്ളാം..:-)
Post a Comment