അര്‍ജന്റീനയെ ഞാന്‍ ഇഷ്ടപ്പെടുന്നത്
മറഡോണയുടെ കൈത്തണ്ടയില്‍
ചെഗുവേരയെ പച്ചകുത്തിയതു കൊണ്ടല്ല.
അമേരിക്കയെ ഞാന്‍ ഇഷ്ടപ്പെടാത്തത്
അവരുടെ അധിനിവേശ ചരിത്രം
അറിയുന്നതു കൊണ്ടും അല്ല.
ഞാന്‍ വെയിന്‍ റൂണിയെ
ആരാധിക്കുന്നു എന്നതിന്
ഇംഗ്ലണ്ടിന്റെ സാമ്പത്തികനയം
സ്വാഗതം ചെയ്യുന്നു എന്നര്‍ത്ഥമില്ല.
പിന്നെന്തിനാണ് സുഹൃത്തേ,
ഇന്ത്യയും പാക്കിസ്ഥാനും
ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ കാശ്മീരിനെക്കുറിച്ചും
കാര്ഗ്ഗിലിനെക്കുറിച്ചും വാചാലനാവുന്നത്.
Tuesday, June 22, 2010
Subscribe to:
Post Comments (Atom)
3 comments:
ഒന്നാന്തരം ആശയം
എനിക്കുമിതു തോന്നിയതാ
ആളുകൾ ശ്രദ്ധിക്കേണ്ട നിരീക്ഷണം....
എനിക്കും തോന്നിയിരുന്നു :)
:) veendum kandappo nostalgia
Post a Comment