Friday, March 28, 2008

ഒരാള്‍ക്ക് എത്ര പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ കഴിയും...???

സൗഹൃദം
എന്നെ നിനക്കെന്നും കാണാം
എന്ന സ്വാതന്ത്ര്യമാണ്...

പ്രണയം
എന്നെ ഒരൊറ്റ ദിനം പോലും
നീ കാണാതിരിക്കരുത്
എന്ന അസ്വാതന്ത്ര്യവും

അടിച്ചേല്പിക്കുന്ന
സ്വാതന്ത്ര്യം
അടിമത്തം പോലെയാണ്...

അത്
ആത്മഹത്യ പോലെ
കയറിന്റെ ഒരറ്റത്ത്
നിങ്ങളെ
ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും...!!!!

5 comments:

Inji Pennu said...

എത്ര പ്രാവശ്യം വേണോങ്കിലും ചെയ്യാം. അങ്ങിനെ കൊറേ പ്രാവശ്യം ചെയ്യണോങ്കില്‍ ഇടയ്കൊക്കെ ജീവിച്ചിരിക്കണമെന്ന് മാത്രം.

Inji Pennu said...

ഈ ബ്ലോഗ് നിറച്ചും എക്സ്ക്ലമേഷന്‍ മാര്‍ക്കും കൊസ്റ്റ്യന്‍ മാര്‍ക്കും ഒക്കെയാണല്ലോ? :)

sunilfaizal@gmail.com said...

സൌഹൃദവും പ്രണയവും ജീവിതത്തിനു ഔഷധമാണ്‌ . ഒക്കെ വറ്റി വരണ്ടു എന്നൊക്കെ പറഞ്ഞാലും നമ്മുടെ മനസ്സു വരണ്ടിട്ടില്ലെന്കില്‍ പ്രണയമുണ്ടാകും..സുഹൃത്ത്തുക്കലുണ്ടാകും ..തിരുച്ച്ച്ചു പ്രതീക്ഷിക്കല്ലേ ആരോടും ...കൊടുക്കുക.. പ്രതീക്ഷകള്‍ സഫലമാകാതെ ഇരുട്ടുമൂടുംപോഴാണ് മറയാന്‍ തോന്നുക. എന്തെല്ലാം കോമ്പ്രമൈസ്‌ ആണ് ഇപ്പൊ ജീവിതത്തില്‍ .. ഒരു ദിവസം എത്ര തവണ മരിക്കുന്നു..പിന്നെയും ഉളുപ്പില്ലാതെ തിന്നു തൂറി ജീവിതം ചവക്കുന്നു .ആത്മഹത്യ ചെയ്യാന്‍ എവിടെ പിന്നെ സമയം ..സൌഹൃദവും പ്രണയവും എത്ര പാവം..
.

പപ്പൂസ് said...

:-)

Unknown said...

very nice definitions .........