Sunday, March 16, 2008

അവസ്ഥാന്തരം...!!

നീ എന്നോട് ചിരിക്കുമ്പോള്
‍ഞാന്‍ എന്റെ ചുണ്ടുകള്‍ മാത്രമാകാറുണ്ട്....
നീ എന്നോടു സംസാരിക്കുമ്പോള്
‍ഞാന്‍ വെറും മനസ്സു മാത്രമായിത്തീരുന്നു....
നീ എന്നെ ചുംബിക്കുമ്പോള്
‍ഞാന്‍ വെറും ഒരു ഹൃദയം മാത്രമായി ചുരുങ്ങുന്നു...
അതുകൊണ്ട് നമുക്കു പിരിയാം...
കാരണം ഇങ്ങനെ ഇവയൊക്കെ മാത്രമായി
തലച്ചോറില്ലാതെ ഒരാള്‍ക്ക്
എത്ര ദിവസം ജീവിക്കാനാകും..???

3 comments:

Radheyan said...

അവസ്ഥാന്തരം അല്ലേ???

പാമരന്‍ said...

അതെ.. അങ്ങനെ നമുക്ക്‌ പ്രീപ്രോഗ്രാംഡ്‌ കംപൂട്ടറുകളായി ജീവിച്ചു തീര്‍ക്കാം.. ഹാര്‍ഡ്‌വെയര്‍ ഫ്രൈഡാവുന്നതുവരെ..

Sharu (Ansha Muneer) said...

കൊള്ളാം...