Sunday, March 16, 2008

ഉപ്പ്...!!

സൗഹൃദത്തില്‍ കണ്ണുകള്‍ക്ക് ചിറകു മുളക്കുന്നു...
പ്രണയത്തില്‍ ചുണ്ടുകള്‍ക്കും....
സൗഹൃദത്തില് ‍കാഴ്ച പങ്കുവെക്കപ്പെടുന്നു...
പ്രണയത്തില്‍ നമ്മളെ തന്നെയും...

നിന്നോടുള്ള സൗഹൃദം എനിക്കൊരു കടലാണ്...
ക്ഷമിക്കുക...
അതിന്റെ ഉപ്പുരസം
ഞാനറിയാതെ അതില്‍ചേര്‍ത്തുപോയ
ഒരുപിടി പ്രണയത്തിന്റേതായതില്‍....!!

2 comments:

അനോണിമാഷ് said...

“കോപ്പ്...!” ഉഗ്രന്‍ കവിത!!

ചിതല്‍ said...

സൗഹൃദത്തില് ‍കാഴ്ച പങ്കുവെക്കപ്പെടുന്നു...
പ്രണയത്തില്‍ നമ്മളെ തന്നെയും...
ഇതില്‍ ഇപ്പം രണ്ടും പങ്ക് വെച്ചല്ലേ...