Friday, May 16, 2008

ഉല്‍ക്ക..!!

ഇന്നലെ വീട്ടിന്റെ മുറ്റത്ത്
ഒരു ഉല്‍ക്ക വന്നു വീണു.
ആലിപ്പഴമാണെന്നാണ്
ആദ്യം കരുതിയത്..!!

ഉല്‍ക്ക വാതത്തിന്
നല്ല മരുന്നാണെന്നും
പൊടിച്ച് ചേര്‍ത്ത്
കുഴമ്പാക്കിനടുവിനു തേച്ചാല്‍
നടു വേദന പമ്പ കടക്കുമെന്നും
കുഞ്ഞിരാമന്‍ വൈദ്യര്‍...!!

പക്ഷെ യഥാര്‍ത്ഥത്തില്‍
കുഞ്ഞിരമന്‍ വൈദ്യര്‍
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഉല്‍ക്ക വീണാല്‍
അത് ഉടന്‍ തന്നെ കുഴിച്ചിടണമെന്നും
വീട്ടിനുള്ളില്‍ ഉല്‍ക്ക വെക്കുന്നത്
ഭാഗ്യക്കേട് വരുത്തുമെന്നും
ജ്യോതിഷഭൂഷണം പിഷാരടി...!!!

അല്ലാ, യഥാര്‍ത്ഥത്തില്‍
പിഷാരടി
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഒടുവില്‍ ഉല്‍ക്കപ്പുറത്തെ
പച്ചപ്പ് കണ്ട് പിടിച്ച്
അന്യഗ്രഹ ജീവികളുണ്ടെന്ന്
തര്‍ക്കിക്കാന്‍ തുടങ്ങി
എക്സോ ബയോളജിസ്റ്റ്
രാമചന്ദ്രന്‍ സാറ്...!!!

ഏതായാലും..
അത് ഉല്‍ക്കയല്ലെന്നും
താന്‍ മാങ്ങയെറിഞ്ഞപ്പോള്‍
കല്ല് വന്ന് മുറ്റത്തു
വീണതാണെന്നും
അയല്പക്കത്തെ
ഉണ്ണിക്കുട്ടന്‍ പറയുന്നത് വരെ
കോലാഹലം
തുടര്‍ന്നു കൊണ്ടേയിരുന്നു...!!

9 comments:

നജൂസ്‌ said...

ഉള്‍ക്കയുണ്ടാക്കുന്ന ഒരു കാര്യേ..... :)
നന്നായിരിക്കുന്നു

നവരുചിയന്‍ said...

ഓഹോ അതും ഇതും കല്ല് തന്നെ ആണല്ലോ ?? അപ്പൊ ഉല്ക എന്നും പറയാം

ശ്രീലാല്‍ said...

“കാര്യങ്ങളൊക്കെ വളരെ സിമ്പിള്‍ ആണ് - കോം‌പ്ലിക്കേഷന്‍ ആക്കരുത്“

എന്ന് മുകേഷ് ഏതോ സിനിമയില്‍ പറഞ്ഞത് ഓര്‍മ്മ വന്നു.. :)

jayesh said...

ulkayalleda olakka....olakka....
enthayalum kollam...ketto...

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു ഉല്ക...

ഫസല്‍ ബിനാലി.. said...

ഉല്‍ക്ക നമ്മുടെ ഒരുമ കളഞ്ഞു, എങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്‍ 'ഒരുമയുണ്ടെങ്കില്‍....'

മഴവില്ലും മയില്‍‌പീലിയും said...

കാളപെറ്റന്നു കേള്‍ക്കുമ്പോ കയറെടുക്കുന്നവര്‍ക്ക് ഒരു പാഠം..നന്നായിരിക്കുന്നു നരേന്‍..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഉല്ക്കയെല്ലാവര്‍ക്കും ഉല്‍ക്കണ്ടയുണ്ടാക്കി വച്ചല്ലോ മാഷേ?

Jayasree Lakshmy Kumar said...

ഉല്‍ക്കകള്‍ ഉണ്ടാകുന്നത്..