Friday, May 23, 2008

അഗ്നിശുദ്ധി...!!!

"നിന്നെ കണ്ടാലറിയാം നിന്റെ കണ്ണുകള്‍ കണ്ടാലറിയാം
നീ ആരെയോ ഇതിനു മുന്‍പ് പ്രണയിച്ചിട്ടുണ്ട്..."

ഞാന്‍ അഗ്നിശുദ്ധിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അവള്‍ കരഞ്ഞു.ഒന്നും പറഞ്ഞില്ല.

ഞാന്‍ പറഞ്ഞു:
" ഞാന്‍ കേട്ടിട്ടുണ്ട് പെണ്ണുങ്ങള്‍ കരഞ്ഞു കാണിച്ച് ആണുങ്ങളെ പറ്റിക്കാറുണ്ടെന്ന്.എടീ നീ സത്യം പറയണം.നാലു കൊല്ലം കോളേജില്‍ പഠിച്ചിട്ടും നീ ആരെയും പ്രേമിച്ചിട്ടില്ല..??"

അവള്‍ വീണ്ടും കരഞ്ഞു.
അഗ്നിശുദ്ധി നടത്താന്‍ വേണ്ടി കൂട്ടി വച്ച വിറകുകള്‍ ഒരു ചിതയെ ഓര്‍മ്മിപ്പിച്ചു.
"ഇത്രയും സുന്ദരിയായ നിന്നെ ആരും പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്.ഞാന്‍ നിനക്ക് അഗ്നിശുദ്ധം വിധിക്കുന്നു..!!"

അവള്‍ പിന്നെയും കരഞ്ഞു.കനലുകള്‍ എരിഞ്ഞു കത്തി.
നെയ്യൊഴിക്കുമ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്ന പോലെ തീ നാളങ്ങള്‍ നാവു നീട്ടി.

"ഇതാ നിന്റെ ചാരിത്ര്യം തെളിയിക്കാന്‍ ഒരവസരം.അഗ്നി കള്ളം പറയില്ല."

തീയുടെ വെളിച്ച്ത്തിലൂടെ അവളുടെ കണ്ണീര്‍കണങ്ങള്‍ തിളങ്ങി.
അവളുടെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം വന്നു.

പിന്നീടവള്‍ ഒരഭ്യാസിയെ പോലെ എന്നെയെടുത്ത് ചുഴറ്റി അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു.
ഞാന്‍ എരിഞ്ഞു കത്താന്‍ തുടങ്ങി.---

3 comments:

മുസാഫിര്‍ said...

അഭിനവ കാലത്തെ സീത.അവരോട് കളീച്ചാല്‍ ഇങ്ങിനെയിരിക്കും.കൊള്ളാം.

siva // ശിവ said...

ഇതാണു കൂട്ടുകാരാ പെണ്ണ്.....ഇപ്പോള്‍ മനസ്സിലായില്ലേ?

Unknown said...

"നിന്നെ കണ്ടാലറിയാം നിന്റെ കണ്ണുകള്‍ കണ്ടാലറിയാം
നീ ആരെയോ ഇതിനു മുന്‍പ് പ്രണയിച്ചിട്ടുണ്ട്..."

ഞാന്‍ അഗ്നിശുദ്ധിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അവള്‍ കരഞ്ഞു.ഒന്നും പറഞ്ഞില്ല.....
very nice