Monday, March 24, 2008

എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!


എളുപ്പത്തില്‍
പിഴുതെടുക്കാമെന്നു കരുതി
വച്ച തൈയായിരുന്നു....


സിരകള്‍ക്കിടയിലൂടെ
വേരുകള്‍ ഊര്‍ന്നിറങ്ങിയപ്പോഴാണ്..
മരമാകുന്നു എന്ന
തിരിച്ചറിവുണ്ടായത്...


ഒടുവില്‍
രക്തം മുഴുവന്‍ വലിച്ചെടുത്ത്..
നിന്റെ പ്രണയത്തില്‍ നിന്ന്
എന്നെ മുക്തനാക്കും മുന്‍പ്...
ഒരപേക്ഷയുണ്ട്...


എന്റെ ശവകുടീരത്തില്‍ അര്‍പ്പിക്കാന്‍
എനിക്ക് വേണ്ടി
നിന്റെ ചില്ലകളില്‍
ഒരു പൂവ് വിടര്‍ത്തി വെക്കണം
എന്നു മാത്രം...

എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!

8 comments:

sv said...

"അവസാന യാത്രക്കു ഇറങ്ങും മുന്‍പെ
ഒരു നാളും തുറക്കാതെ മാറ്റി വച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും...
അതിലന്നു നീയെന്‍റെ പേരു കാണും..
അതിലെന്‍റെ ജീവ‍ന്‍റെ നേരു കാണും..“


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കാവലാന്‍ said...

"എളുപ്പത്തില്‍ പിഴുതെടുക്കാമെന്നു കരുതിവച്ച തൈയായിരുന്നു...."

ഹഹഹ.....

പ്രണയം ചിലപ്പോഴെങ്കിലും അഗ്നിയാണ്.
തീ കൊണ്ട് അങ്ങനെ അശ്രദ്ധമായി കളിക്കരുതല്ലോ.

ഫസല്‍ ബിനാലി.. said...

എന്നത്തേക്കാളും ചുവന്ന ഒരു പൂവ്

Nannaayittundu
congrats..........

akberbooks said...

എന്നത്തേക്കാളും ചുവന്ന പൂവ്‌

Sharu (Ansha Muneer) said...

"എളുപ്പത്തില്‍ പിഴുതെടുക്കാമെന്നു കരുതിവച്ച തൈയായിരുന്നു...."


ഇതിനാണോ സ്വയം കുഴിച്ച കുഴി എന്നു പറയുന്നത്??? നന്നായിരിക്കുന്നു

തണല്‍ said...

കടിച്ചതിലും വലുതാണല്ലോ നരാ
പൊനത്തില്‍...!
താന്‍ കുഴിച്ച കുഴിയില്‍.........

കൊള്ളാം.

പാമരന്‍ said...

കൊള്ളാം മാഷെ..

Rare Rose said...

വേരുകളാഴ്ത്തി മനസ്സിലേക്കിറങ്ങി ചെന്ന ഇളക്കിമാറ്റാനാവത്ത പ്രണയം...നന്നായിരിക്കുന്നു....ഹൃദയത്തെ തൊടുന്ന ഈ വരികള്‍ക്കിരിക്കട്ടെ ഒരു ചുവന്ന പൂവു......:-)