Friday, March 28, 2008

ഒരാള്‍ക്ക് എത്ര പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ കഴിയും...???

സൗഹൃദം
എന്നെ നിനക്കെന്നും കാണാം
എന്ന സ്വാതന്ത്ര്യമാണ്...

പ്രണയം
എന്നെ ഒരൊറ്റ ദിനം പോലും
നീ കാണാതിരിക്കരുത്
എന്ന അസ്വാതന്ത്ര്യവും

അടിച്ചേല്പിക്കുന്ന
സ്വാതന്ത്ര്യം
അടിമത്തം പോലെയാണ്...

അത്
ആത്മഹത്യ പോലെ
കയറിന്റെ ഒരറ്റത്ത്
നിങ്ങളെ
ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും...!!!!

പ്രണയത്തെപ്പറ്റി വീണ്ടും..!!!

ആദ്യം എനിക്കു
നിന്നോട് അസൂയയാണ്
തോന്നിയത്...
നീ എന്നെക്കാള്‍ വളര്‍ന്നതിന്....

പിന്നെ നിന്നോടെനിക്ക്
പകയായിരുന്നു...
നിന്നില്‍ അറിയാതെ
ഞാന്‍ ഉപെക്ഷിക്കപ്പെട്ടതിന്...

പിന്നെ നീ എന്റെ
ഏറ്റവും വലിയ വെല്ലുവിളിയായി
നിന്നെ ഒടുവില്‍ ഞാന്‍
കീഴ്പെടുത്തും വരെ..

അതുകൊണ്ട്
നിന്നെ ഇന്നു ഞാന്‍ പ്രണയിക്കുന്നു...
കാരണം
പ്രണയം അസൂയയും പകയും
വെല്ലുവിളിയും കീഴടക്കലുമാണ്...

ക്ഷമിക്കുക..!!
ഇനിയും ഒരിക്കല്‍ പോലും
നിന്നെ ഞാന്‍ സ്നേഹിച്ചിട്ടില്ലെന്നതിന്..!!

അവസാനത്തെ പൂവ്..!!

ഇന്നലെ ഒരാള്‍
ആത്മഹത്യ ചെയ്തു..!!
അപ്പോഴും കിളികള്‍ പാടിക്കൊണ്ടും
പുഴ ഒഴുകിക്കൊണ്ടുമിരുന്നു...

ഇന്ന് അവന്റെ
പ്രണയിനിയുടെ വിവാഹമാണ്...
ഇപ്പോഴും പുഴ ഒഴുകിക്കൊണ്ടും
കിളികള്‍ പാടിക്കൊണ്ടും ഇരിക്കുന്നു

നാളെ അവന്റെ
ശവകുടീരത്തിനു മുകളില്
‍ലോകത്തിലെ അവസാനത്തെ പൂവ്
കൊഴിഞ്ഞ് വീഴും..

അന്ന് പാടാന്‍ കിളികളും
ഒഴുകാന്‍ പുഴകളും
അവശേഷിക്കുകയില്ല...!!!

ഒറ്റ..!!

ഇന്നലെ വരെ ഞാന്‍ ഒറ്റയായിരുന്നു
പക്ഷെ ഇന്നു നിന്നെ കണ്‍ടെത്തും വരെ
അതെനിക്കറിയില്ലായിരുന്നു...

ബുദ്ധി ജീവികള്‍ ഉണ്ടാകുന്നത്....!!!

ഒന്നമത്തെ സുഹൃത്ത് പറഞ്ഞത്:

"കവിത ഒറ്റ വായനയില്‍ പിടി കൊടുക്കരുത്...
എന്നാലേ അത് കവിതയാകൂ..."

രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്:

"ഞാനിന്നലെ ഒരു ക്രൈം വാരിക വാങ്ങാന്‍ ബുക് സ്റ്റാളില്‍ പോയി..
ഷോപ്പുകാരന്‍ ചോദിച്ചു: 'എന്തു വേണം സര്‍..?'
ആ വിളി കേട്ട് ഞാനൊരു ഭാഷപോഷിണി വാങ്ങി തിരിഞ്ഞു നടന്നു"

മൂന്നാമത്തെ സുഹൃത്ത് പറഞ്ഞത്:

"മച്ചൂ,അവനവന്റെ ട്രൗസറിട്ടാപ്പോരേ.."

ശുഭം..!!

ഏറ്റവും പുതിയ നിരാശകള്‍..!!

നീ എന്റെ
ഏറ്റവും പുതിയ നിരാശയാണ്..
പഴയ നിരാശകള്‍ക്ക്
പുതിയ നിരാശകള്‍
കൈമാറുന്നതാണല്ലൊപ്രണയം...!!!

സ്വപ്നത്തില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന പെണ്‍കുട്ടി...!!!

സ്വപ്നത്തില്‍ നിന്ന്
പുറത്തേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യം കണ്ടത് നക്ഷത്രങ്ങളെയാണ്....

പിന്നെ പെണ്‍കുട്ടി
താന്‍ ഉറങ്ങുന്നത് ഒരുപൂവിലാണെന്നും
തന്റെ ഇടതുഭാഗത്ത് കൂടി
ഒരു പുഴ ഒഴുകുന്നുണ്ടെന്നുംസങ്കല്പിച്ചു..

പിന്നെ സ്വപ്ങ്ങളാണ്
സത്യമെന്ന് സങ്കല്പിച്ച്
പെണ്‍കുട്ടി കണ്ണുകളടച്ചു...

പിന്നെ അവളെ വീണ്ടും
ഒരു പുതിയ
ഉറക്കം വന്നു മൂടി...!!!

Monday, March 24, 2008

എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!


എളുപ്പത്തില്‍
പിഴുതെടുക്കാമെന്നു കരുതി
വച്ച തൈയായിരുന്നു....


സിരകള്‍ക്കിടയിലൂടെ
വേരുകള്‍ ഊര്‍ന്നിറങ്ങിയപ്പോഴാണ്..
മരമാകുന്നു എന്ന
തിരിച്ചറിവുണ്ടായത്...


ഒടുവില്‍
രക്തം മുഴുവന്‍ വലിച്ചെടുത്ത്..
നിന്റെ പ്രണയത്തില്‍ നിന്ന്
എന്നെ മുക്തനാക്കും മുന്‍പ്...
ഒരപേക്ഷയുണ്ട്...


എന്റെ ശവകുടീരത്തില്‍ അര്‍പ്പിക്കാന്‍
എനിക്ക് വേണ്ടി
നിന്റെ ചില്ലകളില്‍
ഒരു പൂവ് വിടര്‍ത്തി വെക്കണം
എന്നു മാത്രം...

എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!

Tuesday, March 18, 2008

ചെമ്പരത്തി(ചെവിയുടെ മീതെ ഒരു..)

നീ ഒരു ചെമ്പരത്തിയാണ്....
ഞാന്‍ അറിയാതെ തറച്ച് വെച്ച്
പിഴുതെടുക്കാന്‍ മറന്ന ചില്ലക്ക്...
ഒരു വസന്തത്തില്‍ എനിക്ക് നീ നൂറ് പൂവ് തന്നു....

ചിലപ്പോള്‍ എന്റെ പ്രണയത്തെ
ഒരു നീല ലിറ്റ്മസ് ആയി വന്ന് ചുവപ്പിച്ചു.....

പക്ഷെ ഇന്നലെ ബോട്ടണി ക്ലാസ്സില്‍പറഞ്ഞത്...
പൂവ് ചെടിയുടെ നഗ്നതയാണെന്നാണ്....
പരാഗ രേണുവുംജനിദണ്ഡും കേസരങ്ങളും
കീറിമുറിച്ചും വരച്ചും
മാര്‍ക്കു നേടണമെന്നും.....

സസ്യശാസ്ത്രത്തിന്റെ പച്ചക്കും
നിന്റെ സ്വത്വത്തിന്റെ ചുവപ്പിനുമിടയില്‍
പ്രണയിനിക്കിനിയും മുറിച്ച് നല്‍കാത്ത
ഇടതു ചെവിയുടെ മുകളില്‍നിന്നെ ഞാന്‍ ചൂടും

ഉന്മാദതിന്റെ ചെവിക്കു മീതെ
ഒരു ചെമ്പരത്തിയായി...!!

Sunday, March 16, 2008

നീ...!!!

ഞന്‍ നിനക്ക് ഏറ്റവും പുതിയസ്വപ്നങ്ങളും....
എറ്റവും പുതിയ നിലാവും....
എറ്റവും പുതിയ പുഴയും....
ഏറ്റവും പുതിയ പൂവും തരും....!!!

പക്ഷെ നിന്നെ മാത്രം..
എനിക്ക് പഴയതുമതി...!!

അവസ്ഥാന്തരം...!!

നീ എന്നോട് ചിരിക്കുമ്പോള്
‍ഞാന്‍ എന്റെ ചുണ്ടുകള്‍ മാത്രമാകാറുണ്ട്....
നീ എന്നോടു സംസാരിക്കുമ്പോള്
‍ഞാന്‍ വെറും മനസ്സു മാത്രമായിത്തീരുന്നു....
നീ എന്നെ ചുംബിക്കുമ്പോള്
‍ഞാന്‍ വെറും ഒരു ഹൃദയം മാത്രമായി ചുരുങ്ങുന്നു...
അതുകൊണ്ട് നമുക്കു പിരിയാം...
കാരണം ഇങ്ങനെ ഇവയൊക്കെ മാത്രമായി
തലച്ചോറില്ലാതെ ഒരാള്‍ക്ക്
എത്ര ദിവസം ജീവിക്കാനാകും..???

കാല്പാടുകള്‍...!!

ഇന്നലെ ഞാനെന്റെ ഹൃദയം
മുഴുവന്‍ സ്റ്റെറിലൈസ് ചെയ്തു...!!
വേണ്ടാത്ത പ്രണയം കണ്ണിലൂടെ ഒഴുക്കിക്കളഞ്ഞു..
ഒടുവില്‍ ചോര കൂടി വറ്റിച്ചപ്പോള്
‍താഴെ മുഴുവന്‍ ക്ലാവു പിടിച്ചു കിടക്കുന്നു...!!!
അതിനു മുകളില്‍ നിന്റെ കാല്‍പാടുകളും...!!

ആര്.??

നീ എന്റെ ആരുമല്ലായിരുന്നു....
എന്നിട്ടും ഞാന്‍ നിന്നെ ഒരുപാടു സ്നേഹിച്ചു...
എന്നിട്ടും നീ എന്റെ ആരുമകുന്നില്ല...!!

ഉപ്പ്...!!

സൗഹൃദത്തില്‍ കണ്ണുകള്‍ക്ക് ചിറകു മുളക്കുന്നു...
പ്രണയത്തില്‍ ചുണ്ടുകള്‍ക്കും....
സൗഹൃദത്തില് ‍കാഴ്ച പങ്കുവെക്കപ്പെടുന്നു...
പ്രണയത്തില്‍ നമ്മളെ തന്നെയും...

നിന്നോടുള്ള സൗഹൃദം എനിക്കൊരു കടലാണ്...
ക്ഷമിക്കുക...
അതിന്റെ ഉപ്പുരസം
ഞാനറിയാതെ അതില്‍ചേര്‍ത്തുപോയ
ഒരുപിടി പ്രണയത്തിന്റേതായതില്‍....!!

വെറുതെ ഒരു കഥ

അവള്‍ക്കു ഞാന്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു....
അവള്‍ പറഞ്ഞു :"ഞാന്‍ അത് സ്വീകരിക്കാം...അടുത്ത ഒരു മിനുറ്റ് നിനക്കെന്നെ ഓര്‍ക്കാതിരിക്കാന്‍ പറ്റുമെങ്കില്‍..."
ഞാന്‍ സമ്മതിച്ചു...വണ്‍,റ്റു,ത്രീ....നക്ഷത്രങ്ങള്‍,നിലാവ്,മഴ,പൂവുകള്‍,പൂമ്പാറ്റകള്‍..... ഒര്‍മ്മകളിലേക്ക് അവളുറ്റെ മുഖം മാത്രം വരരുതേ.......
ഒരു മിനുറ്റിനു ശേഷം കിതച്ചുകൊണ്ട് ഞാന്‍ പറഞ്ഞു : "ഞാന്‍ വിജയിച്ചിരിക്കുന്നു....കഴിഞ്ഞ ഒരു മിനുട്ട് ഒരിക്കല്‍ പോലും നിന്നെ ഞാന്‍ ഓര്‍ത്തിട്ടേയില്ല....!!!"
അപ്പോള്‍ അവള്‍ പറഞ്ഞു: "നീ വിജയിച്ചിരിക്കുന്നു...നിന്റെ സൗഹൃദം ഞാന്‍ അംഗീകരിക്കുന്നു...പക്ഷെ നീ പരാജയപ്പെട്ടിരുന്നെങ്കില്‍..."
ഞാന്‍ കിതപ്പു മാറാതെ ചോദിച്ചു: "പരാജയപ്പെട്ടിരുന്നെങ്കില്‍...??"
അവള്‍ പറഞ്ഞു:"നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നു.."

അകലം

ആദ്യം "ഞാന്‍" എന്ന് പറഞ്ഞു കൊണ്ടേയിരുന്നു .....
പിന്നെ പറഞ്ഞത് "നീ" എന്നായിരുന്നു
ഒടുവില്‍ "നമ്മള്‍" എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും
നീ മറ്റാരുടേതോ ആയിരുന്നു...!!

Saturday, March 15, 2008

വാലന്റൈനെ ആര്‍ക്കാണ് പേടി..??

പ്രണയം വിവാഹം കഴിക്കാമെന്നും
ജീവിതകാലം മുഴുവന്‍നിന്നെ ചുമക്കാമെന്നുമുള്ള
ഒരു കഴുതയുടെ കരാറല്ല....

നീ എനിക്കുതന്നഓണ്‍ലൈന്‍ ചുംബനങ്ങളും
നിന്നെ ഓര്‍ത്ത് ഞാന്‍ഇന്നലെ
കുടിച്ചു തീര്‍ത്തബിയര്‍ ബോട്ടിലുകളുമാണ്...

അതുകൊണ്ട് പ്രീയപ്പെട്ടവളെ..
"ഞാന്‍ നിന്റെ നേരം കാത്തുറങ്ങാതിരിക്കുന്നു..."