Sunday, August 22, 2010

പര്‍ദ്ദ

ആറാം ക്ലാസ്സുകാരി
ആയിഷ
ആദ്യമായി പര്‍ദ്ദ
ഉടുത്തപ്പോള്‍
ഉമ്മയോടു ചോദിച്ചു :
"എന്തിനാ ഉമ്മാ
കറുത്ത തുണീ
നമ്മടെ ആരാ ചത്തത് ?"

ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"






(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)

22 comments:

ഉപാസന || Upasana said...

ചിന്തിക്കുന്ന മനസ്സിന്റെ പ്രതികരണം...
:-)

ഷിബു ചേക്കുളത്ത്‌ said...

yes, you said it. pardda- the ultimate slavery.

പകല്‍കിനാവന്‍ | daYdreaMer said...

:)yes

ലാല്‍ അരുണ്‍ / LAL ARUN said...

ഉഗ്രന്‍ ..!

Unknown said...

ഒന്നും പറയാനില്ല...കിടിലന്‍

Unknown said...

പുറത്തു നിന്ന് നോക്കി കാര്യങ്ങള്‍ വിലയിരുത്താന്‍ മിടുക്കനാണെന്ന് തോന്നുന്നു....ഇപ്പോ എല്ലാ സാംസ്‌കാരിക നായകന്മാരും പര്ധക്ക് പിന്നാലെ ആണ്..സ്കൂളില്‍ കുട്ടികള്‍ പര്ധയിട്ടാല്‍ ക്ലാസ്സില്‍ കയറ്റത്ത കാലം..അടിമത്വം അല്ലെ..? ഒരു കന്യ സ്ത്രീ ശിരോ വസ്ത്രം ധരിച്ചാല്‍ കൈ കൂപ്പുകയും മുസ്ലിം സ്ത്രീ പര്ധയിട്ടല്‍ കോലാഹലം ഉണ്ടാക്കുകയും ചെയ്യുന്ന നരേനെ പോലുള്ള വിഠികളോട് എന്ത് പറയാന്‍..! എങ്കിലും ഒരു കാര്യം പറയട്ടെ ഇസ്ലാമില്‍ ഒന്നിനും ആരെയും നിര്‍ബന്ധിക്കാറില്ല, ഒരു പെണ്ണിന് വേണെമെങ്കില്‍ ഏതു വസ്ത്രം വേണേലും ധരിക്കാം, പക്ഷെ അവള്‍ക്ക് ഇസ്ലാം അനുസരിച്ച് ജീവിക്കണമെങ്കില്‍ അവള്‍ പര്ധയിടട്ടെ, അത് അവളുടെ ചോയ്സ്..! ഒരു പെണ്ണ് സ്വന്തം ഇഷ്ട പ്രകാരം പര്ധയിടുന്നതിനും നരേന്‍ എതിരാണോ..? പെണ്ണിന്റെ അര്‍ദ്ധ നഗ്ന മേനി ആണിന് ആസ്വദിക്കാന്‍ ഉള്ളതാനെന്നുള്ള പുരുഷ മേധാവിത്വ ചിന്തകിളില്‍ നിന്നാണ് ഇത്തരം ജല്പനങ്ങള്‍ ഉയരുന്നത്..കഷ്ടം..! കുറഞ്ഞ പക്ഷം എന്താണ് ഇസ്ലാം എന്നുള്ളത് മനസ്സിലക്ക്നെങ്കിലും ശ്രമിക്കൂ, മാധ്യമങ്ങളിലൂടെയും ഇത്തരം ബ്ലോഗുകളിലൂടെയും അല്ല, ഇസ്ലാമിക പ്രമാണങ്ങളിലൂടെ..! നന്മകള്‍ നേരുന്നു..

സജീര്‍ said...

Afthab. U said it.

നരേന്‍..!! (Sudeep Mp) said...

പ്രിയ അഫ്താബ്, മുസ്ലീം മതത്തെയും അതിന്റെ ദര്‍ശനങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.പര്‍ദ്ദ ഇഷ്ടമുള്ള ആര്‍ക്കും ധരിക്കാം.പക്ഷെ അത് അടിച്ചേല്പിക്കാന്‍ വര്‍ഗ്ഗീയ വാദികള്‍ ശ്രമിച്ചപ്പോള്‍ കാസറഗോഡ് റയാന എന്ന പെണ്‍കുട്ടിക്ക് കോടതി കയറി പോലീസ് സംരക്ഷണം തേടേണ്ടി വന്നു.ആ സംഭവമാണ് ഞാന്‍ ഇവിടെ സൂചിപ്പിച്ചതെന്ന് കവിതയുടെ ഒടുവില്‍ കുറിച്ചിട്ടിട്ടും ഉണ്ട്.വസ്ത്ര ധാരണ സ്വാതന്ത്ര്യം ആണ് പ്രശ്നം.മാന്യമായ വസ്ത്രം ധരിക്കണം എന്നേ ഉള്ളൂ.പര്‍ദ്ദയും ചൂരീദാറും സാരിയും എല്ലാം മാന്യമായ വസ്ത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.അത് ഓരോരളുടെ കാഴ്ചപ്പാടുകള്‍.എന്നു വെച്ച് പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കുട്ടിയെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.അതു തന്നെയാണ് കോടതി പറഞ്ഞതും.ഇത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഒരു കവിതയായി അഫ്താബ് വായിക്കുന്നതും എന്നെ വിഡ്ഢിയെന്നു വിളിക്കുന്നതും എല്ലാം ചില വികലമായ മുന്‍ധാരണകള്‍ കൊണ്ടാണ്.അതിനു ഞാന്‍ മറുപടിപറയാന്‍ ഉദ്ദേശിക്കുന്നില്ല.വായനയ്ക്കും അഭിപ്രായത്തിനും നന്ദി.നന്മകള്‍ നേരുന്നു.

manoj said...

പ്രിയ നരന്‍, ഇതുവരെ നീ എത്രമാത്രം കവിതകള്‍ എഴുതിയിരിക്കുന്നു. അവയൊക്കെ ഭംഗിയുള്ളതും ആഴമുള്ളതുമായിരുന്നു. എന്നിട്ടും ആരും ഇതുവഴി വരികയോ കമന്റിടുകയോ ചെയ്യ്‌തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിന്നെപ്പോലെ അതി സമര്‍ദ്ധനായൊരു കുട്ടിയെ വിഡ്ഡി എന്ന് വിളിക്കാന്‍ പോലും ആള്‍ക്കാര്‍ തയ്യാറാവുന്നു.
തീയില്‍ തൊട്ടാല്‍ പൊള്ളും എന്നത് ഏതൊരു കവിയുടെയും തിരിച്ചറിവാകണം.. തീയെ തൊടാന്‍ പേടിക്കുന്നവര്‍ കവികളുമല്ല. തീ എന്നാല്‍ പൊള്ളിക്കാന്‍ മാത്രമല്ല വെളിച്ചമാകാനും കഴിയുന്ന ഒന്നെന്ന തിരിച്ചറിവാണു ഒരാളെ ജ്വലിക്കുന്ന കവിയാക്കുന്നത്. ചിന്തയില്‍ തീ വീണാല്‍ ശബ്ദിച്ച് പോകും.. തലച്ചോറിന്റെ പൊള്ളലിന്റെ നിലവിളികളാണത്.

ഏതു വസ്ത്രം ധരിക്കാനും ഒരാള്‍ക്ക് അവകാശമുണ്ട്. അതൊക്കെ അവരവരുടെ ഇഷ്ടം. എനിക്ക് ഇതിനു മുന്നെ കമന്റ് ഇട്ടയാളോട് ഒരു ചോദ്യമുണ്ട്. മതകാര്യങ്ങളില്‍ അധികം അറിവില്ലാത്ത ഒരാളാണു ഞാന്‍. പര്‍ദ്ദ ധരിച്ചാലേ ഒരു പെണ്‍കുട്ടി മുസ്ലിം ആകൂ എന്ന് ഖുറാനില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഞാന്‍ വിചാരിച്ചിരുന്നത് പര്‍ദ്ദ എന്നത് മണല്‍ക്കാറ്റ് നിറഞ്ഞ ഒരു പ്രദേശത്ത് സ്ത്രീകള്‍ വെളിയില്‍ പോകുമ്പോള്‍ അവരുടെ ശരീരത്തെ സം‌രക്ഷിക്കാനുള്ള ഒരു ആവരണം എന്നാണു. മറ്റൊരു പുരുഷന്‍ അവളെ കാണുന്നതിനെക്കാള്‍ നബി തിരുമേനി ഒരു പക്ഷേ തികച്ചും ശാസ്ത്രീയമായൊരു സമീപനമായിരിക്കാം അതില്‍ കണ്ടതെന്നാണു ഞാന്‍ വിചാരിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തെ മണല്‍ക്കാറ്റില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും രക്ഷിക്കുക. അറബ് നാട്ടിലെ പുരുഷന്മാരുടെ വസ്ത്രധാരണ രീതിയും ഏകദേശം ഇതുപോലെ തന്നെയാണു. അവര്‍ക്കും തലയില്‍ ചുറ്റുന്ന തുണിയാല്‍ മുഖം മറക്കാനുള്ള സാധ്യത നല്‍കുന്നുണ്ട്.

ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയാണോ ഒരാളെ കൈ കൂപ്പേണ്ടത് ? അതിനുമപ്പുറം അവര്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡന്റിന്റിയല്ലേ......... അഭയ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന വൈദീകരുടെ നേരേ ആരാണു കൈ കൂപ്പുക ?

എന്തു വസ്ത്രം ധരിച്ചാലും ധരിപ്പിച്ചാലും കണ്ണുകള്‍ക്ക് മറയിടാന്‍ കഴിയില്ല... ഹൃദയത്തിനും.. ഒരു സ്ത്രീയെ പുരുഷന്‍ നോക്കും.. കാണും.. അതൊക്കെ ഇല്ലെങ്കില്‍ ഈ ലോകം ഇങ്ങനെ നിലനില്‍ക്കുമോ ? അല്ലെങ്കില്‍ എല്ലാവരും സ്വവര്‍ഗ്ഗഭോഗികളായ് മാറില്ലേ..?

നരന്‍ നിന്റെ കവിത നന്നായിരിക്കുന്നു. ആ കൊച്ചുകുട്ടിയുടെ വാക്കുകളെ ഒരു കുട്ടിക്കൗതുകമായ് മാത്രം കരുതിയാല്‍ മതി.......

എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിക്കുക...... അതിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുക.
ആണുങ്ങള്‍ ഹെല്‍മറ്റും ധരിച്ചോളൂ........ ഇപ്പോള്‍ പിണക്കം മാറിയല്ലോ... ഒന്നു ചിരിക്കടോ...

നരാ........ നിന്റെ ഒരു കാര്യം... മേലാല്‍ ഇത്തരം കവിത എഴുതിയാല്‍ നിന്റെ തുടയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കും...:)

Unknown said...

@Naren..പ്രിയ സുഹൃത്തേ..മലയാളം സാഹിത്യ രൂപത്തില്‍ എഴുതാന്‍ അധികം വശമില്ലാത്ത ആളാണ്‌ ഞാന്‍...നരേന്‍ പറഞ്ഞ ആ കാസര്‍കോട്ടെ പെണ്‍കുട്ടിയെ വേട്ടയാടിയ സാമ്മോഹ്യ ദ്രോഹികലോടെതിര്‍ക്കാന്‍ ഞാനുമുണ്ടാവും കൂടെ..പക്ഷെ നരേന്‍ ഇവിടെ പരധ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു വസ്തുവായി കണ്ടതിനെയാണ് ഞാന്‍ വിഡ്ഢിത്തം എന്ന് പറഞ്ഞത്..വാക്കുകളില്‍ മൂര്‍ച്ച വന്നെങ്കില്‍ ക്ഷമിക്കുക..! പരധ അണിഞ്ഞതിന്റെ പേരില്‍ സ്കൂളില്‍ കയറ്റത്ത പിഞ്ചു കുട്ടികളുടെ കാര്യവും നമ്മള്‍ ഒരേ ലെവലില്‍ കാണണം..

Unknown said...

@Manoj..ഞാന്‍ വന്നു എന്തോ പാതകം ചെയ്തു പോയ പോലെയാണല്ലോ സുഹൃത്തിന്റെ കമന്റ്‌..മനോജിനു എന്റെ കമന്റ്‌ പിടിച്ചില്ല..അത് കൊണ്ട് മനോജ്‌ എന്നെ വിമര്‍ശിച്ചു..ആണുങ്ങളോട് ഹെല്‍മെറ്റ്‌ ഇടാന്‍ പറഞ്ഞു കളിയാക്കി..മനോജ്‌ വിമര്‍ശിച്ചത് കേവലം ഒരു നാല് വരി കവിതയെ അല്ല മറിച് ഒരുപാട് ആളുകളുടെ വിശ്വാസത്തെയാണ്..എനിക്ക് തെല്ലും ദേഷ്യമില്ല..മനോജിന്റെ തെട്ടിധരനയാനെന്ന്‍ എനിക്ക് അറിയാം..മനോജ്‌ എന്നെ വിമര്‍ശിക്കനെടുത്ത അതെ സ്വാതന്ത്ര്യമേ ഞാനും എടുത്തുള്ളൂ..! അതിനുള്ള അവകാശം ഉണ്ടെന്നു കരുതുന്നു..

മനോജ്‌ പറഞ്ഞ കാര്യം ശരിയല്ല..മരുഭൂമിയിലെ മണല്‍കാറ്റില്‍ നിന്ന് രക്ഷ നേടാന്‍ അല്ല ഇസ്ലാമില്‍ പരധ നിര്‍ബന്ധമാക്കിയത്..അത് ഖുറാനില്‍ ഉണ്ട് താനും..(Holy Quran, Ch. 24. Surah Al Noor). മനോജിനു വേണേല്‍ പരിശോധിക്കാം..(മുഖം മൂടല്‍ നിര്‍ബന്ധമില്ല)..എനിക്ക് മനോജിനെ പോലെയുല്ലവരോട് ഒരപേക്ഷ ഉണ്ട് ..പുറമേ നിന്നും സമൂഹത്തിലെക്കും നോക്കിയും ഒരു കാര്യത്തെയും വിലയിരുതരുത്..സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അവകാശങ്ങള്‍ കൊടുത്തിട്ടുള്ള ഏക മതമാണ്‌ ഇസ്ലാം..! ഇസ്ലാം മാത്രം പഠിച്ചു കൊണ്ടുള്ള ഒരു വിലയിരുത്തലല്ല..മനോജിനു പരിശോധിക്കാം..മനോജ്‌ നോക്കികാണുന്ന സമൂഹത്തില്‍ ഒരു പക്ഷെ അത് കാണാന്‍ പറ്റിയെന്നു വരില്ല..! അതൊരിക്കലും ഇസ്ലാമിന്റെ കുറ്റമല്ല..!

എനിക്ക് മുന്‍ വിധികളില്ല മനോജ്‌..സുഹൃത്തിനു വേണേല്‍ ഇനിയും വിമര്‍ശിക്കാം..വീണ്ടും കമന്റ്‌ എഴുതാന്‍ സന്തോഷമേയുള്ളൂ..islam is open for any kind of criticism..! അത് കൊണ്ടാവാം അതിനു ശത്രുക്കള്‍ കൂടുതല്‍..!

manoj said...

പ്രിയ സുഹൃത്തേ, ഒരു മതത്തിനെയോ അതിന്റെ ആചാരങ്ങളെയോ ചോദ്യം ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാന്‍ വിചാരിച്ചിരുന്നത് ഒരു മതം അതിന്റെ ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ ഒക്കെ നിര്‍ണ്ണയിച്ചത് ആ കാലങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രീയതിലാണെന്നു തോന്നുന്നു. അമ്പലത്തില്‍ അതിരാവിലെ പോകണമെന്നും അതിനായ് കുളിക്കണം എന്നും പറയുമ്പോള്‍ അതില്‍ ഒരു ശുചിത്വബോധമാണുള്ളത്. അതുപോലെ മസ്ജിദില്‍ നിസ്ക്കരിക്കുന്നതിനു മുന്നെ വുളുവെടുക്കണം എന്ന് പറയുന്നതും ശുചിത്വമുണ്ടാകാനാണു. അമ്പലങ്ങളിലെ പ്രദക്ഷിണം എന്നത് ശുദ്ധവായൂ ശ്വസിക്കാനും നടക്കുന്നതിലൂടെ ആരോഗ്യം സം‌രക്ഷിക്കാനുമാണെന്നു തോന്നുന്നു. മസ്ജിദില്‍ നിസ്ക്കരിക്കുന്നത് തികച്ചും ആരോഗ്യം നല്‍കുന്ന ഒന്നാണു. അഞ്ചു നേരം നിസ്ക്കരിക്കുന്ന ഒരാള്‍ അരോഗദൃഡഗാത്രനായിരിക്കും.

ഈ ആചാരങ്ങളില്‍ നിന്നും മനുഷ്യന്‍ മറ്റുചിലതിലേക്ക് കടക്കേണ്ട ആവശ്യവുമുണ്ട്. ശരീരം ശുദ്ധമാക്കുന്നതുപോലെ മനസ്സും ശുദ്ധമാക്കണം.നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരം അശുദ്ധമായിരുന്നാലും ദേവാലയത്തില്‍ പ്രവേശിക്കാം.. എന്നാല്‍ മനസ്സ് അശുദ്ധമാക്കി ഒരാള്‍ക്ക് ദൈവത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

പന്നി മാംസം കഴിക്കരുതെന്ന് നബി തിരുമേനി (സ) പറയുന്നു. അതിലും തികച്ചും ശാസ്ത്രിയതയുണ്ട്. കാരണം ഏറ്റവും നന്നായ് വേവിച്ചില്ലെങ്കില്‍ അത് ഏറ്റവും വലിയ രോഗം പരത്തുന്ന ഒരു മാംസമാണു.
എല്ലാ മതങ്ങളും മനുഷ്യന്റെ ശാരീരിക മാനസിക അവസ്ഥകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് നിലനില്‍ക്കുന്നത്.
അതുകൊണ്ടാണു പര്‍ദ്ദ അണിയുക എന്നതില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ട് എന്ന് വിചാരിച്ചത്. ഇസ്ലാം എന്നാല്‍ അനുസരണം എന്നാണു അര്‍ത്ഥം അതുപോലെ തന്നെ അറിവ് എന്നും പറയാം .. അറിവ് നേടാനായ് ചൈനവരെ പോകാന്‍ പറഞ്ഞ നബി തിരുമേനിയുടെ വചനങ്ങള്‍ അത്രക്ക് പ്രസ്കതമല്ലേ ? എന്തിനാണു ഒരു ചൂടു രാജ്യത്ത് ഈ കറുത്ത പര്‍ദ്ദ ധരിക്കേണ്ടതെന്ന് ഒരു ചോദ്യമാണു.. അറിവ് നേടാനുള്ള ഒരു എളിയ ശ്രമമാണു..
എന്റെ ചെറുപ്പത്തില്‍ എന്റെ വീടിനു ചുറ്റുമുണ്ടായിരുന്ന ഒരു മുസ്ലിം സ്ത്രീയും പര്‍ദ്ദ ധരിച്ചിരുന്നില്ല.. പെരുന്നാളിനു പത്തിരിയൂം ഇറച്ചിക്കറിയും ആവോളം വിളമ്പിത്തന്ന ആ ഉമ്മമാരൊന്നും ഇസ്ലാം വിശ്വാസികള്‍ അല്ലായിരുന്നെന്ന് പറഞ്ഞാല്‍... ഞാന്‍ ഒരിക്കലും അത് സമ്മതിച്ച് തരില്ല.

manoj said...

.islam is open for any kind of criticism..! അത് കൊണ്ടാവാം അതിനു ശത്രുക്കള്‍ കൂടുതല്‍..!
-----------------------------
ഇത്രയും മുന്‍ വിധികളോടെ താങ്കള്‍ ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടരുതേ... ഞാനാണു ഏറ്റവും വലിയ മതവിശ്വാസിയെന്ന ചിന്തയിലാണു ഇത് പറയുന്നത്. ഒരു ദൈവ വിശ്വാസിക്ക് ഈ വാക്കുകള്‍ പറയാനേ ആവില്ല.
ലോകത്തില്‍ ഏറ്റവും നല്ല മനുഷ്യരുള്ള ഇസ്ലാം മതത്തിനു ശത്രുക്കള്‍ ആവുന്നത് ആരാണു ? എല്ലാ മതത്തിനും വിരോധികള്‍ ആ മതത്തിലെ സങ്കുചിത ചിത്തരാണു. അവരാണു ആ മതത്തെ തേജോവധം ചെയ്യുന്നത്.
ഇസ്ലാം എന്നത് നിറയെ പൂത്തുലഞ്ഞ് വിലസുന്ന ഒരു വൃക്ഷമാണു.. ആ വൃക്ഷത്തിലെ കായ്കള്‍ തിന്നുന്ന പുഴുക്കളെയാണു പലരും കാണുന്നത്..
എന്നാല്‍ സുഹൃത്തേ ഞാന്‍ ആ പൂ വാസനിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണു.. ഇസ്ലാം മതത്തിന്റെ കാരുണ്യമെന്ന പൂക്കള്‍ എവിടെയും സുഗന്ധം പരത്തട്ടെയെന്ന് വിശ്വസിക്കുന്നയാള്‍.. എന്നാല്‍ വിരിയുന്ന പൂക്കളില്‍ കുടിയിരിക്കുന്ന പുഴുക്കളെ ആരു കിള്ളിക്കളയും എന്നതാണു ഇപ്പൊഴത്തെ പ്രശ്നം.

പിന്നെ കവിത എന്നാല്‍ നാലുവരിയില്‍ ഒതുങ്ങും... ആ നാലുവരികള്‍ വിട്ട് കവിത പുറത്ത് ചാടണം.. അപ്പോഴാണു യഥാര്‍ത്ഥ കവിത എന്ന് അതിനെ വിളിക്കാന്‍ കഴിയുന്നത്. നരന്റെ കവിത ആ അര്‍ത്ഥത്തില്‍ വിജയിച്ചിരിക്കുന്നു.

അഫ്താബ് കണ്ണഞ്ചേരി Afthab kannancheri said...

@Manoj..:)പ്രിയ സുഹൃത്തേ..എന്റെ വിശ്വാസങ്ങളെ താങ്കള്‍ ചോദ്യം ചെയ്തു എന്ന് ഞാന്‍ ഉധേഷിചിട്ടില്ല..ഇനി ചെയ്താലും എന്കിക്ക് സന്തോഷമേയുള്ളൂ..ഇസ്ലാം താങ്കള്‍ പറഞ്ഞ പോലെ ആ കാലത്ത് ഉണ്ടായിരുന്ന ശാസ്ത്രീയതയില്‍ നില നിന്നിരുന്ന ഒരു മതമല്ല എന്ന് പറയാന്‍ വേണ്ടി കുറച്ചു വാക്കുകള്‍ ഉപയോഗിച്ചെന്നു മാത്രം. അതില്‍ അശാസ്ത്രീയമായി ഒന്നുമില്ല..അന്ധമായ വിശ്വാസമല്ല, മറിച് എല്ലാ മതങ്ങളും ശ്രദ്ധയോടെ പഠിക്കാന്‍ ശ്രമിച്ചത് കൊണ്ട് പറഞ്ഞെന്നു മാത്രം.

ഇസ്ലാമിന് ശത്രുക്കള്‍ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്..ഇസ്ലാം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞത് ഞാന്‍ 'വലിയ' മത വിശ്വാസി ചമയുന്നത് കൊണ്ടല്ല, അത് ഖുറാനില്‍ ഉള്ള വാക്കുകളാണ്. അതിനെ താങ്കള്‍ക്ക് എങ്ങനെ വേണേലും വിമര്‍ശിക്കാം , അതില്‍ അശാസ്ത്രീയത ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അതിനു താങ്കള്‍ക്ക് മറുപടി തീര്‍ച്ചയായും കിട്ടും, എന്നില്‍ നിന്ന് ആവണം എന്നില്ല, അതിനു വേണ്ടി മാത്രം പണിയെടുക്കുന്ന ആള്‍ക്കാരുണ്ട്.

നരേന്‍ പറഞ്ഞത് ശരിയാണ് ചിലപ്പോ എന്റെ മുന്‍ധാരണകള്‍ ആയിരിക്കാം നരേനെതിരെ അത്തരം ഒരു കമന്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്..ചുറ്റുപാടും കാണുന്ന ലേഖനങ്ങള്‍ വായിച്ച മനസ്സ് മരവിച്ചു പോയിരിക്കാം. പക്ഷെ അദ്ധേഹത്തെ ഞാന്‍ തെറ്റിദ്ധരിച്ചു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ ക്ഷമ ചോദിച്ചത്, ആരയൂടെയും കൈയടി വാങ്ങാനല്ല, മറിച് എന്റെ വിശ്വാസം എന്നെ അതിനു അനുവദിക്കുന്നില്ല.

മനോജ്‌ പറഞ്ഞ പോലെ നല്ല കവിതകള്‍ എഴുതുന്ന നരേന്‍ വീണ്ടു ഇവിടെ നല്ല നല്ല കവിതകള്‍ പോസ്റ്റ്‌ ചെയ്യട്ടെ, നമുക്കിവിടെ ഒരു വിഴുപ്പലക്കല്‍ വേദിയാക്കണ്ട, ഇസ്ലാമിനെ കുറിച്ച താങ്കള്‍ക്ക് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് എന്റെ ബ്ലോഗിലേക്ക് സ്വാഗതം...ഏതു രീതിയിലുള്ള വിമര്‍ശനങ്ങളും എഴുതാം..
url : http://believeintherightway.blogspot.com/.. നന്മകള്‍ നേരുന്നു.

Unknown said...
This comment has been removed by the author.
Unknown said...

അപ്പോള്‍ ലോകത്തെ ഏറ്റവും പ്രധാന സ്വതന്ത്ര പ്രശ്നം പര്‍ദ്ദയാണ് അല്ലെ ?

Myna said...

..നന്ദി നരേന്‍

Abbas .OM said...

പല പര്‍ധ ചര്‍ച്ചകളും പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്.അനുകൂലിച്ചു കൊണ്ട് കുറചു ആളുകളും എതിര്‍ത്ത് കൊണ്ട് കുറേ ആളുകളും.
എല്ലാ മതത്തിനും അതിന്റേതായ കുറേ രീതികള്‍ ഉണ്ട് .വസ്ത്രം ധരിക്കുന്നതിനും ഉണ്ട് ആ നിയമങ്ങള്‍.ഇസ്ലാം മതത്തില്‍ 5 നേരത്തേ നിസ്കാരം ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ്.എന്നിട്ടും എത്രയോ ആളുകള്‍ നിസ്കരിക്കാത്തവര്‍ ആയിട്ടുണ്ട്‌.ഈ പര്‍ധ ധരിപ്പിക്കാന്‍ നടക്കുന്നവര്‍ അത്തരം കാര്യങ്ങളില്‍ വല്ല ബോധ വല്കരണവും നടതുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഇനി എനിക്ക് തീരെ മനസ്സിലാകാത്ത ഒരു കാര്യം ചോതിക്കട്ടേ.ഹിന്ദുവായാലും,മുസ്ലിമായാലും,ആരായാലും കേരളത്തിലെ സാധാരണ വീടുകളില്‍ സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്ന വസ്ത്രം നമ്മള്‍ maxi , അല്ലെങ്കില്‍ Nighti എന്ന് പറയുന്ന വസ്ത്രമാണ്, അതിനു പര്‍ധയില്‍ നിന്നുള്ള 2 വ്യത്യാസങ്ങള്‍ ചിലപ്പോള്‍ കൈ മുട്ടുവരെ ഉണ്ടാകൂ.പിന്നേ പല കളറുകളില്‍ ആയിരിക്കും എന്ന് മാത്രമാണ്.എന്നിട്ടിതുവരെ മുസ്ലിമ്കളുടെയ് കുറ്റം നോക്കി നടക്കുന്ന ഒരു ബ്ലോഗിയും maxi ഇടുന്നത് കൊണ്ട് സ്ത്രീയുടെ സ്വാതന്ത്ര്യം പോയതായി കവിത എഴുതിയതായി കണ്ടിട്ടില്ല.
അപ്പോള്‍ ആരെങ്കിലും മതം അനുശാസിക്കുന്ന ഒരു രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അത് കാടത്തവും.ആ രീതിയില്‍ തന്നേയ് ഉള്ള വസ്ത്രം ചെറിയ മാറ്റതോടെയ് ഉപയോഗികുംപോള്‍ യാതൊരു പ്രശ്നവും ഇല്ലാ..എനിക്ക് മനസ്സിലാകുന്നില്ലാ. ഇസലാമിനേ ചുമ്മാ കുറ്റം പറഞ്ഞാലേ നിങ്ങള്ക്ക് പുരോഗമന വാദിയും കവിയും ഒക്കെ ആകാന്‍ പറ്റൂ? ഒരു മനുഷ്യന്റെ ജീവിതം തന്നേയ് നഷ്ടപെടുകയാണ് അയാള്‍ പള്ളിയില്‍ അച്ഛനോ കന്യാ സ്ത്രീയോ ആകുമ്പോള്‍.ഏതെങ്കിലും ഒരു മലയാള കവി അതിനെ കുറിച്ച് കവിത എഴുതുന്നതോ ബ്ലോഗ്‌ എഴുതുന്നതോ കണ്ടവര്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു അതിന്റെ ലിങ്ക് ഒന്നിവിടെ പോസ്ടണം.
ഇന്ത്യയെ പോലെ ഒരു രാജ്യത്തു അവനവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്.അതുപോലെ തന്നേയ് ആണ് ഒന്നിലും വിശ്വസിക്കാതെ ജീവിക്കാനുള്ള അവകാശവും.അതുകൊണ്ട് ഈ പര്ധയിടാന്‍ നിര്‍ബന്ധിച്ചു പ്രശ്നം ഉണ്ടാക്കുന്ന ഒരു ചെറിയ വിഭാഗത്തെ പറഞ്ഞു തിരുത്തേണ്ടത് ആ മേഘലയിലെ ആളുകള്‍ തന്നേയ് ആണ്.അല്ലാതെ അതും പറഞ്ഞു ഒരു മതത്തെ മൊത്തം കുട്ടപെടുതുകയല്ല വേണ്ടത്.
നേരുന്നു നന്മകള്‍.

Anonymous said...

Aye Masakali MasaKali......... .......................

തുളസി said...

nannayirikkunnu , naren..

കാഴ്ചക്കാരി. . .reshmaThottunkal said...

nannayirikkunnu

Unknown said...

ishttayi tto